ആരാധകരെ ആവേശത്തിലാഴ്ത്തി ‘സലാറി’ന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമാകാന്‍ പോകുന്ന സിനിമയായിരിക്കും ഇതെന്ന തോന്നലാണ് ടീസര്‍ സമ്മാനിക്കുന്നത്. മാസ്സ് എന്റര്‍ടൈനര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കട്ട് തന്നെ ആരാധകരെ അമ്പരപ്പിക്കുകയാണ്.
മികച്ച കാസ്റ്റ് ആന്‍ഡ് ക്രൂ തന്നെ സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുള്ളത് കൊണ്ട് തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രേക്ഷകര്‍. ശക്തമായ നായകനും അതിലും ശക്തമായ വില്ലനും തമ്മിലുള്ള വാശിയേറിയ മത്സരമാണ് സിനിമയുടെ ടീസറില്‍ കാണുന്നത് അതുകൊണ്ടുതന്നെ ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് മികച്ച ഒരു എന്റര്‍ടൈനര്‍ സമ്മാനിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: