കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിക്കേസ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. എക്സൈസ് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് ലാബ് പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്.
ബാഗില്‍ നിന്നും 12 എല്‍എസ്ഡി സ്റ്റാമ്പുകള്‍ എക്സൈസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് 72 ദിവസമാണ് ഷീല ജയിലില്‍ കഴിയേണ്ടി വന്നത്. എന്നാല്‍ പിടിച്ചെടുത്തത് എല്‍എസ്ടി സ്റ്റാപുകളല്ലെന്ന രാസപരിശോധന ഫലം പുറത്തുവന്നതോടെയാണ് കഥമാറിയത്. അപ്പോഴേക്കും ജയില്‍വാസം കഴിഞ്ഞ് ഷീല സണ്ണി ജാമ്യത്തിലിറങ്ങിയിരുന്നു. വ്യാജ കേസ് ചമയ്ക്കാന്‍ കൂട്ടു നിന്നുവെന്നും ഗൂഢാലോചനക്കാരുടെ ഉപകരണമായി ഉദ്യോഗസ്ഥന് പ്രവര്‍ത്തിച്ചുവെന്നും കണ്ടെത്തിയതിനു പിന്നാലെ എക്സൈസ് ഇന്‍സ്പെക്റ്റര്‍ കെ. സതീശനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: