ലക്‌നൗ: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിച്ച പ്രതി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി രണ്ടുമണിക്കാണു പ്രതി പ്രവേഷ് ശുക്ല പിടിയിലായത്. കേസില്‍ പ്രതിയായ പ്രവേഷ് ശുക്ലക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉത്തരവിട്ടു. പ്രതികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ചൗഹാന്‍ പറഞ്ഞു. പ്രതി മനുഷ്യത്വത്തെ കളങ്കപ്പെടുത്തിയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്ന കുറ്റം. ഏറ്റവും ശിക്ഷ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാള്‍ക്കു ലഭിക്കുന്ന ശിക്ഷ ഇത്തരം പ്രവൃത്തി ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള പാഠമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്കു സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയികളില്‍ പ്രചരിച്ചിരുന്നു. ദേശീയ സുരക്ഷാ ആക്ട് എസ്‌സി,എസ്ടി ആക്ട്, മറ്റു വകുപ്പുകളും ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ശുക്ലയുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. 36 കാരനായ ദസ്മത് രാവത്തിനു നേരെയാണു ശുക്ല അതിക്രമം നടത്തിയത്.
ചോദ്യംചെയ്യലിനായി ഹാജരാക്കിയ രാവത്ത് വിഡിയോ വ്യാജമാണെന്നായിരുന്നു പറഞ്ഞത്. വിഡിയോ വ്യാജമാണെന്നും ശുക്ലയെ പെടുത്താക്കാനായി ആരോ ചെയ്തതാണെന്നുമായിരുന്നു രാവത്തിന്റെ വാദം. എന്നാല്‍ രാവത്തിന്റെ മൊഴി ഭീഷണിപ്പെടുത്തി നിര്‍മിച്ചതാണെന്നാണു സൂചന. ബിജെപി നേതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും വ്യാജ ആരോപണമാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: