വികാസ് നഗര്‍: ജൂലൈ ഒന്ന് ശനിയാഴ്ച ഉത്തരാഖണ്ഡിലെ സഹരന്‍പൂര്‍ റോഡില്‍ വച്ച് രണ്ടു മുസ്ലീം യുവാക്കള്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ ആക്രമിച്ചു. സംഭവമറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കളും ചില പ്രാദേശിക ഹിന്ദു സംഘടനകളും ഇതിനെതിരെ പ്രതിഷേധമുയര്‍ത്തി. അതോടെ ദക്രണി ഗ്രാമത്തിലെ മോസ്ക്കിനു മുന്നില്‍ വലിയൊരു മുസ്ലീം ജനക്കൂട്ടം തടിച്ചു കൂടി. നാരാ ഏ തക്ബീര്‍ അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു കൊണ്ട് അവര്‍ റോഡുകള്‍ ഉപരോധിച്ചു.
പഞ്ചാബ് കേസരി എന്ന മാദ്ധ്യമം പങ്കു വച്ച വീഡിയോയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആക്രോശിച്ചു കൊണ്ട് പ്രതിഷേധിയ്ക്കുന്ന വലിയൊരു ജനക്കൂട്ടത്തെ കാണാം.രാത്രി വൈകുന്നതു വരെ മുദ്രാവാക്യം വിളി തുടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വലിയ സംഖ്യയില്‍ തെരുവിലിറങ്ങി ലഹളകളില്‍ ഏര്‍പ്പെടുക എന്നത് പൊതുസമൂഹത്തിനു മുന്നില്‍ തങ്ങളുടെ നിലപാട് ഉറപ്പിച്ചെടുക്കാന്‍ ലോകമെമ്പാടും ഒരു വിഭാഗം സ്ഥിരമായി ഉപയോഗിച്ചു വരുന്ന തന്ത്രമാണ്. ന്യായം മറുവശത്താണെങ്കിലും ഇതില്‍ മാറ്റമില്ല.
ശനിയാഴ്ച വൈകുന്നേരം രണ്ടു മുസ്ലീം യുവാക്കള്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ അധിക്ഷേപിയ്ക്കുകയും തുടര്‍ന്ന് ആക്രമിയ്ക്കുകയും ചെയ്തിടത്തു നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഷോപ്പിങ്ങിനായി ഹെര്‍ബെര്‍ട്ട്പൂരിലെ മാര്‍ക്കറ്റിലേയ്ക്ക് പോയതായിരുന്നു പെണ്‍കുട്ടി. മടക്ക യാത്രയില്‍ ഷഹരന്‍പൂര്‍ റോഡില്‍ വച്ചാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്.
തന്നെ ശല്യം ചെയ്യുന്നതിനെതിരെ പെണ്‍കുട്ടി പ്രതിഷേധിച്ചതോടെ യുവാക്കള്‍ അവളെ ആക്രമിച്ചു. ഭയചകിതയായ യുവതി പ്രതികളുടെ പിടിയില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ട് വീട്ടിലേക്കോടി. അവളില്‍ നിന്നും വിവരങ്ങള്‍ കേട്ടറിഞ്ഞ അച്ഛനമ്മമാരും ബന്ധുക്കളും പ്രാദേശിക ഹിന്ദു സംഘടനകളെ വിവരമറിയിയ്ക്കുകയായിരുന്നു.
രോഷാകുലരായ ബന്ധുക്കളും, ഗ്രാമവാസികളും, പൊതുപ്രവര്‍ത്തകരും പോലീസില്‍ പരാതിപ്പെടാനായി ദക്രാണി സ്റ്റേഷനിലേയ്ക്ക് എത്തി. വിവരമറിഞ്ഞ മുസ്ലീം യുവാക്കള്‍ അടുത്തുള്ള മസ്ജിദില്‍ അഭയം തേടി. ഇതറിഞ്ഞ് യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രാമവാസികള്‍ മസ്ജിദിന് മുന്നിലെത്തി പ്രതിഷേധിയ്ക്കാന്‍ ആരംഭിച്ചു.
ഇതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നൂറുക്കണക്കിന് മുസ്ലീങ്ങള്‍ മോസ്ക്കിനു മുമ്പില്‍ തടിച്ചു കൂടുകയായിരുന്നു. അവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ലഹളയ്ക്കൊരുങ്ങി. അക്രമികള്‍ വാട്ട്സ്അപ് ഗ്രൂപ്പുകളിലൂടെ വിവരം പങ്കു വച്ച് ആളുകളെ സംഘടിപ്പിയ്ക്കുകയായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു.
രാത്രി വൈകുവോളം മുദ്രാവാക്യം വിളി തുടര്‍ന്നു. ഒരു വര്‍ഗ്ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് വികാസ്നഗര്‍ കൊട്വാലിയില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ എത്തി മുസ്ലീങ്ങളെ പിരിച്ചു വിടുകയായിരുന്നു. കേസില്‍ വേഗത്തിലുള്ള അന്വേഷണവും തുടര്‍ നടപടികള്‍ ഉറപ്പു കൊടുത്തതിനെ തുടര്‍ന്ന് മറ്റുള്ളവരും പിരിഞ്ഞു പോയി.
രണ്ടു യുവാക്കള്‍ക്കെതിരെ എഫ് ഐ ആര് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വികാസ് നഗര്‍ കോട്ട്വാലി ഇന്‍സ്പെക്റ്റര്‍ സഞ്ജയ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി പിടികൂടാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ മസ്ജിദിനു മുമ്പില്‍ മുസ്ലീം ജനക്കൂട്ടം തടിച്ചു കൂടിയ സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പങ്കു വയ്ക്കാന്‍ പോലീസ് വക്താവ് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: