തിരുവനന്തപുരം : സിപിഎമ്മിനെതിരെ വീണ്ടും വിമര്‍ശനവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശക്തിധരന്. തന്റെ ഫോണ്‍ പാര്‍ട്ടിക്കുവേണ്ടി പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് ശക്തിധരന്റെ വിമര്‍ശനം. തന്നെ ഫോണ്‍ വഴി തെറി വിളിക്കാനും ഭീഷണിപ്പെടുത്താനും പൊലീസ് സേന തന്നെ സൗകര്യം ചെയ്യുകയാണ്. പാര്‍ട്ടിയില്‍ അമിതാധികാര കേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികളാണ് ഇതിന് പിന്നിലെന്നും ശക്തിധരന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര തലത്തില്‍ കടുത്ത നിയമങ്ങള്‍ കൊണ്ട് തടഞ്ഞിട്ടുള്ള സമാന്തര ടെലി കമ്മ്യുണിക്കേഷന് സംവിധാനം കേരളത്തിലെ രാജ്യദ്രോഹി കളുടെ കയ്യില്‍ ഭദ്രമാണ്. ”കഴിഞ്ഞ ഒരാഴ്ചയായി എന്റെ ഫോണില്‍ ഏത് അസമയത്തും കടന്നുകയറി അസഭ്യവര്‍ഷം ചൊരിയുകയാണ് ഒരു ഗൂഢസംഘം.
ഇന്നും രാവിലെ തന്നെ പണി തുടങ്ങി. 9199 46733101 എന്ന നമ്പറില്‍ നിന്നാണ് ഇന്നത്തെ തുടക്കം. ഫോണ്‍ ഓഫ് ചെയ്തില്ലെങ്കില്‍ അണമുറിയാതെ അജ്ഞാത കോളുകള്‍ പ്രവഹിക്കും. കേള്‍ക്കേണ്ടിവരുന്ന വാക്കുകള്‍ ഏതു പറുദീസയില്‍ കൊണ്ടിട്ടാലും സമനില വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളുകളാണ് ഏറെയും. ഇത്തരം അധമ പ്രവര്‍ത്തനത്തിന് വഴി ഒരുക്കുന്ന നീചന്മാര് പോലീസ് സേനയില്‍ തന്നെ ഉണ്ടെന്നാണ് അറിയുന്നത്. അതിനുള്ള പ്രത്യേക ചാനല്‍, സേന തന്നെ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നതും.
ഫോണ്‍ അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് ഉപയോഗ്യശൂന്യമാണ് പോലീസ് എനിക്കു വരുന്ന എല്ലാ കോളുകളും നിരീക്ഷിക്കുകയാണ്. രഹസ്യ പോലീസിനെ വെട്ടിലാക്കാന്‍ പുതിയ തന്ത്രവും കൗശലവും താനും പഠിച്ചു. അസാധ്യമായ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കുക. അത് വിശ്വസിച്ചാകും പോലീസ് നീങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: