‘മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ല, എന്നാല്‍ തീവ്രവാദികളെല്ലാം മുസ്ലീങ്ങളാണ്’ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കിറുകൃത്യമായ വിലയിരുത്തല്‍ ശരിക്കും നേരിട്ടനുഭവിക്കുകയാണ് ഫ്രഞ്ച് ജനത. ഫ്രാന്‍സില്‍ അതിക്രമം നടന്നാലുടന്‍ ‘അത് ഇസ്ലാമിക തീവ്രവാദം തന്നെ’ എന്ന് ഫ്രഞ്ച് പ്രസിഡന്റ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രതികരിക്കുന്നതും അതേ ബോധ്യത്താലാണ്. ഇസ്ലാമിനെ വിഘടനവാദത്തിന്റെ മതം, കുഴപ്പത്തിന്റെ മതം എന്നൊക്കെ വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ‘നാം ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നമ്മുടെ ഉന്നത മൂല്യങ്ങള്‍ കാരണമാണ്’ എന്നും പറയുന്നു.
2015 നവംബര്‍ 13 വെള്ളിയാഴ്ചയായിരുന്നു ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ വിവിധ ഭാഗങ്ങളിലെ ബാറുകള്‍, റസ്റ്റൊറന്റുകള്‍, സ്റ്റേഡിയം, തീയേറ്റര്‍ എന്നിവിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ 150 ഓളം പേര് കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളായിരുന്നു ആക്രമണത്തിനു പിന്നില്‍. മൂന്ന് സംഘങ്ങളായി തിരിഞ്ഞ ഭീകരര്‍ നാടകശാലയിലും സംഗീത പരിപാടിയിലും ഉള്‍പ്പെടെ ആറിടങ്ങളില്‍ മുംബൈ മാതൃകയിലാണ് ആക്രമണം നടത്തിയത്. സ്ഫോടനം നടന്ന പാരീസിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ഫുട്ബോള്‍ മത്സരം നടക്കുകയായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഉള്‍പ്പെടെ 80,000 കാണികള്‍ ഉണ്ടായിരുന്നു. അതേവര്‍ഷം ജനുവരിയില്‍ ഷാര്‍ലി ഹെബ്ദോ മാസിക ഓഫീസിനു നേരെ ആക്രമണം ഉണ്ടായി. മുഹമ്മദ് നബിയുടെ വിവാദ കാര്ട്ടൂണുകള് പുനഃപ്രസിദ്ധീകരിച്ചതിന് തോക്കുധാരികള്‍ എത്തി വെടി ഉതിര്‍ത്തപ്പോള്‍ കൊല്ലപ്പെട്ടത് 8 കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 17 പേര്.
2016 ജൂലൈ 14ന് ദേശീയ ദിനാഘോഷത്തിനിടെ തെക്കന്‍ ഫ്രഞ്ച് നഗരമായ നീസില്‍ ഭീകരന് ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് ഇടിച്ചുകയറ്റിയ സഭവത്തില്‍ 80പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചു എന്നതിന്റെ പേരില്‍ ഫ്രാന്‍സില്‍ അധ്യാപകന്റെ കഴുത്തറുത്തതും വലിയ വാര്‍ത്തയായിരുന്നു. ബസലിക്ക പള്ളിയില്‍ മൂന്നു പേരെ അക്രമികൊന്നു. അതില്‍ തന്നെ ഒരു സ്ത്രീയെ കഴുത്തറുത്താണ് കൊന്നത്. അര നൂറ്റാണ്ടിനിടയില്‍ അഞ്ഞൂറിലധികം പേര് ഫ്രാന്‍സില്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതാണ് ഔദ്യോഗിക കണക്ക്.
ഇസ്ലാമിക വിശ്വാസത്തിന്റെ സംരക്ഷണമേറ്റെടുത്തിട്ടുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന മതതീവ്രവാദ സംഘടനകള്‍ രാജ്യത്തിന്റെ പരമാധികാരത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും നിയമസംഹിതകളെയും വെല്ലുവിളിക്കുന്നു. ഇസ്ലാമിക വിശ്വാസികള്‍ക്ക് മാത്രമായി മതേതര രാജ്യത്ത് നിയമങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെടുകയും, ശരിഅത്ത് പോലുള്ള നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുകയും ചെയ്യുന്നു. ഇസ്ലാമിന് നേരെയുള്ള അന്താരാഷ്ട്ര പ്രശ്നങ്ങളുടെ പ്രതികരണങ്ങളെന്ന പേരില്‍ സ്വരാജ്യത്തെ നിരപരാധികളെ കൊന്നൊടുക്കുകയും രാജ്യത്തിനെ തന്നെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
ഭീകരവാദം തടയാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ നേരത്തെ തന്നെ ആവിഷ്കരിച്ചിരുന്നു. ഭീകരത തടയുന്നതിന്റെ ഭാഗമായി മസ്ജിദുകള്‍ കൂട്ടത്തോടെ പൂട്ടി. തീവ്രവാദം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മസ്ജിദുകളും ചില സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുകള്‍ പൂട്ടിയത്. ഇസ്ലാമിക ഭീകരത വര്‍ധിപ്പിക്കാനും അക്രമങ്ങള്‍ക്ക് വഴിയൊരുക്കാനും മസ്ജിദ് സഹായിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മസ്ജിദിന്റെ എല്ലാ പ്രവര്‍ത്തികളും വിലയിരുത്താനും ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കാനും ഉത്തരവിട്ടു. മസ്ജിദിന്റെ കീഴിലുള്ള ഖുറാനിക് സ്കൂളും പൂട്ടിയിടും. ആയുധ ശേഖരണത്തിന് സ്കൂള്‍ ഉപയോഗിച്ചെന്നും മുസ്ലിം തീവ്രവാദം വ്യാപിപ്പിക്കാന്‍ ഇടവരുത്തിയെന്നും ആരോപിച്ചാണ് സ്കൂള്‍ പൂട്ടിയിടുന്നത്.
ഫ്രാന്‍സില്‍ ഒന്നും അവസാനിക്കുന്നില്ല എന്നതാണ് പുതിയ സംഭവവികാസങ്ങള്‍ കാട്ടിത്തരുന്നത്. സായുധരായ സുരക്ഷാ സേനകളും അക്രമാസക്തമായ ജനക്കൂട്ടവും തമ്മില്‍ തെരുവുകളില്‍ വ്യാപകമായി ഏറ്റുമുട്ടുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. നാഹെല്‍ എന്ന് പേരായ ഒരു മുസ്ലീം ചെറുപ്പക്കാരന് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ട്രാഫിക് നിയന്ത്രണത്തിന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് യുവാവ് കൊമ്പു കോര്‍ത്തതാണ് സംഘട്ടനത്തിലും വെടിവയ്പ്പിലും കലാശിച്ചത്. കൊല്ലപ്പെട്ട യുവാവിന് നിയമ ലംഘനത്തിന്റെ മുന്‍കാല ചരിത്രമുണ്ട്. കുറ്റങ്ങളില്‍ നോട്ടപ്പുള്ളിയായിരുന്നു. അതിനടുത്ത വര്‍ഷം ഇന്‍ഷുറന്‍സ് ഇല്ലാതെ ഡ്രൈവ് ചെയ്തതിനും, വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ചതിനും കേസില്‍പ്പെട്ടു. മയക്കുമരുന്ന് ഉപയോഗിച്ചതും വിറ്റതുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പോലീസുകാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതാണ് ഇപ്പോള്‍ ഏറ്റുമുട്ടലില്‍ എത്തിയത്. തുടര്‍ന്നാണ് ഫ്രാന്‍സില്‍ വ്യാപക ആക്രമണം നടന്നത്. മാര്‍സെലി നഗരത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാല അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. ‘പബ്ലിക് ലൈബ്രറികള്‍ പോലുള്ള സ്ഥാപനങ്ങള്‍ നശിപ്പിക്കുമ്പോള്‍ അറിവിന്റെയും സംസ്കാരത്തിന്റെയും വലിയ സാമൂഹ്യ മുതല്ക്കൂട്ടുകളാണ് നഷ്ടപ്പെടുന്നത്’-ഫ്രഞ്ച് സാംസ്ക്കാരിക പ്രവര്‍ത്തകര്‍ വിലപിക്കുന്നു. ‘അള്ളാഹു അക്ബര്‍’ എന്നാക്രോശിച്ചുകൊണ്ട് അക്രമികള്‍ തെരുവുയുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും പലവീഡിയോ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. മുസ്ലീങ്ങളും ഇടതന്മാരായി അറിയപ്പെടുന്ന വ്യക്തികളും ലഹളകളിലും, സ്വത്തുക്കള്‍ നശിപ്പിക്കുന്നതിലും, കച്ചവടസ്ഥാപനങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും ആക്രമിക്കുന്നതിലും, പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കുന്നതിലും ഉള്‍പ്പെടുന്നതായി കാണാം.
നഗരത്തിന്റെ പലഭാഗങ്ങളിലും കത്തിക്കരിഞ്ഞ കാറുകളും തകര്‍ക്കപ്പെട്ട ജനല്‍ ചില്ലുകളും കാണാം. അക്രമങ്ങളില്‍ ഇരുനൂറിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. നാനൂറിലേറെ അക്രമികളെ അറസ്റ്റു ചെയ്തു. യുവാവിന്റെ കൊലയ്ക്ക് കാരണമായ വെടിവയ്പ്പ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചുണ്ട്. സംഭവത്തില്‍ വംശീയ വിദ്വേഷം ഉള്‍പ്പെട്ടിട്ടുള്ളതായി യുവാവിന്റെ കുടുംബം ഇതുവരെ ആരോപിച്ചിട്ടില്ല. എന്നാല്‍ വംശീയവാദ വിരുദ്ധ ആക്ടീവിസ്റ്റുകള്‍ അത്തരം ആരോപണവുമായി രംഗത്തെത്തിറങ്ങി.
യൂറോപ്പില്‍ തന്നെ കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള (60 ലക്ഷം) രാജ്യമാണ് ഫ്രാന്‍സ്. ആകെ ജനസംഖ്യയുടെ 10 ശതമാനത്തിനടുത്ത് മുസ്ലീങ്ങളാണ്. യൂറോപ്യന്‍ യൂണിയനിലെ മുസ്ലീങ്ങളുടെ മൂന്നിലൊന്നുവരും ഇത്. മുസ്ലീം ജനസംഖ്യ വലിയതോതില്‍ കൂടുന്ന യൂറോപ്യന്‍ രാജ്യവും ഫ്രാന്‍സാണ്. അതിശക്തമാണ് ഇന്ന് ഫ്രാന്‍സ് നേരിടുന്ന ഭീരാക്രമണ ഭയം. എന്തുകൊണ്ട് ഇസ്ലാമിക ഭീകരര്‍ക്ക് രാജ്യത്ത് ഇങ്ങിനെ വിഹരിക്കാന്‍ കഴിയുന്നു എന്നത് അവര്‍ തിരിച്ചറിഞ്ഞു തുടങ്ങി. കുടിയേറ്റത്തോടും മറ്റും സ്വീകരിച്ചിരുന്ന ഉദാരസമീപനം തിരുത്തുന്നു. പള്ളികള്‍ക്ക് പൂട്ടിടുന്നു.
ഇന്ത്യയില്‍ പൗരത്വനിയമത്തിനതിരെ പടവാളെടുത്തവരും ഓപ്പറേഷന് തീയേറ്ററിലും ഹിജാബ് വേണമെന്ന് ആവശ്യപ്പെട്ടവരും ഏകീകൃത സിവില്‍ കോഡിനെതിരെ ഉറഞ്ഞു തുള്ളുന്നവരും പാരീസിലേക്ക് ഒന്നു നോക്കുന്നതു നല്ലതാണ്. ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമായ ഫ്രാന്‍സില്‍ ‘യോഗി മോഡല്‍’ നടപ്പാക്കണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടത് ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഫ്രാന്‍സില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിനെ ഇന്ത്യ അവിടേയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വീറ്റ് വന്നത്. ഒരു യൂറോപ്യന്‍ ഡോക്ടറാണ് ഇതിനുപിന്നില്‍. അതുപിന്നീട് വൈറലായി. കൗതുകവാര്‍ത്ത എന്നതിലപ്പുറം അതിലൊന്നുമില്ലങ്കിലും, ഇപ്പോഴത്തെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യത്തിനുപിന്നില്‍ എന്തോ ഉണ്ട് എന്നു തോന്നിയാല്‍ കുറ്റം പറയാനാകുമോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: