തിരുവനന്തപുരം: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രചാരണത്തില്‍ ഇടംനേടി കേരളത്തിന്റെ വള്ളംകളി. ടൂര്‍ണമെന്റിന്റെ ഫേസ്ബുക്ക് പേജ് അടക്കമുളള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലാണ് ടെന്നീസ് താരങ്ങള്‍ കേരളത്തിന്റെ ഹരിതാഭയുടെ പശ്ചാത്തലത്തില്‍ വള്ളം തുഴയുന്നതിന്റെ ഗ്രാഫിക്കല്‍ ചിത്രമുള്ളത്.
കേരളവും ലണ്ടനും കൈകൊടുക്കുന്നതിന്റെ ഇമോജിയും റെഡി ഫോര്‍ ദി ആനുവല്‍ ബോട്ട് റേസ്! ഹു വില്‍ ബി ലിഫ്റ്റിംഗ് ദി 2023 വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നതുമാണ് വിവരണം.
ഇതാദ്യമായല്ല അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ പ്രചാരണത്തില്‍ കേരളം ഇടംപിടിക്കുന്നത്. മുമ്പ് ചെല്‍സിയ ഫുട്ബോള്‍ ക്ലബ് ആലപ്പുഴയുടെ കായലോരത്തിന്റെ പശ്ചാത്തലത്തിലൂടെ വിര്‍ച്വല്‍ ടൂര്‍ നടത്തിയിരുന്നു. കേരളത്തിലെ ചുണ്ടന് വള്ളങ്ങളുടെ ചാമ്പ്യന്‍സ് ബോട്ട് ലീഗായ സിബിഎല്ലിന് ഇതോടെ അന്താരാഷ്ട്ര പ്രശസ്തി കൈവന്നിരിക്കുകയാണ്. വിംബിള്‍ഡണ്‍ ആരംഭിച്ച തിങ്കളാഴ്ച തന്നെയാണ് ചമ്പക്കുളം മൂലം വള്ളംകളിയോടെ ഈ വര്‍ഷത്തെ സിബിഎല്ലടക്കമുള്ള ചുണ്ടന് വള്ളമത്സരങ്ങളുടെ സീസണും ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: