കൊച്ചി: ഇന്ന് ഭാരതം ലോകത്തിലെ വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുമ്പോൾ ഒരു കോൺട്രാക്ടർ എന്നനിലയിൽ ധർമ്മാധിഷ്ഠിതമായ നിർമ്മിതിയിലൂടെ രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാവണമെന്ന് എസ്. സുദർശൻ (പ്രാന്ത പ്രചാരക് രാഷ്ട്രീയ സ്വയം സേവക സംഘം ) അഭിപ്രായപ്പെട്ടു. ഭാരതീയ കോൺട്രാക്ടേഴ്സ് സംഘ് സംസ്ഥാന കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലൂർ പാവക്കുളം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംസ്ഥാന കുടുബ സംഗമത്തിൽ ബി.സി.എസ് സംസ്ഥാന അദ്ധ്യക്ഷൻ ജയന്തൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബി.സി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ശ്രീജിത്ത് സ്വാഗതവും,സംസ്ഥാന ട്രഷറർ ശ്രീ. വേണുഗോപാൽ നന്ദിയും പറഞ്ഞു .കുടുംബ സംഗമത്തിൽ വിവിധ വിഷയത്തിൽ രജ്ഞിത്ത് കാർത്തികേയൻ, ശ്രീഗണേശൻ എന്നിവർ ക്ളാസുകൾ നയിച്ചു.
കേരളത്തിലെ നിർമ്മാണ മേഖലയിലെ വിവിധ പ്രശ്നങ്ങളും, പരിഹാരങ്ങൾ എന്ന വിഷയത്തിൽ ബി.സി.എസ് സംസ്ഥാന രക്ഷാധികാരി വെങ്കിട്ടരാമൻ ചർച്ച നയിച്ചു. സമാരോപിൽ കുടുംബ സംഗമ സന്ദേശം എ.ഗോപാലകൃഷണൻ (ഭാരതീയ സീമാ ജാഗരൺമഞ്ച് അഖിലേന്ത്യ സംയോജക് ) നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 100ഓളം പ്രവർത്തകർ കുടുംബത്തോടെപ്പം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: