ആലപ്പുഴ : വിവിധ വിഭാഗങ്ങളിലായി ചുണ്ടന് വളളങ്ങളടക്കം 13 കളിവള്ളങ്ങള്‍ മത്സരിക്കുന്ന ചമ്പക്കുളം മൂലം വളളംകളി തിങ്കളാഴ്ച. ചമ്പക്കുളത്ത് പമ്പയാറ്റിലാണ് മത്സരങ്ങല്‍.
രാവിലെ മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആചാരപരമായ ചടങ്ങുകള്‍ ഉണ്ടാകും. ഉച്ചയ്ക്ക് കളക്ടര്‍ ഹരിത വി.കുമാര്‍ പതാക ഉയര്‍ത്തും.ഉച്ചയ്ക്ക് 2.10ന് മന്ത്രി പി.പ്രസാദ് മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും.
മാസ്ഡ്രില്ലിനും പ്രതിജ്ഞയ്ക്കും ശേഷം ജലഘോഷയാത്ര തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ഉച്ചയ്ക്ക് ശേഷം മൂന്ന മണിക്കാണ് പ്രാഥമിക മത്സരങ്ങള്‍. 4.20ന് ഫൈനല്‍ മത്സരങ്ങള്‍. 5ന് സമാപന സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി സമ്മാനദാനം നിര്‍വഹിക്കും.
ആയാപറമ്പ് വലിയദിവാന്‍ജി,ജവഹര്‍തായങ്കരി,ചെറുതന പുത്തന്ചുണ്ടന്,നിരണം,നടുഭാഗം,ചമ്പക്കുളം എന്നീ ചുണ്ടന്‍വളളങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: