ലണ്ടന്‍ : ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ലണ്ടനിലെ ഓള് ഇംഗ്ലണ്ട് ക്ലബ്ബില്‍ തിങ്കളാഴ്ച ആരംഭിക്കും. 146 വര്‍ഷം പഴക്കമുള്ള ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ 136-ാം പതിപ്പാണിത്.
ടെന്നീസിലെ നാല് ഗ്രാന്‍ഡ്സ്ലാമുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിംബിള്‍ഡണ്‍.വിംബിള്‍ഡണിന്റെ സംഘാടകര്‍ പറയുന്നതനുസരിച്ച്, ടെന്നീസ് ഉത്ഭവിച്ചത് പുല് മൈതാനത്താണ്. അതിനാല്‍ ആ പാരമ്പര്യം നിലനിര്‍ത്തി ഇന്നും കളികള്‍ പുല് കോര്‍ട്ടിലാണ് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം നൊവാക് ജോക്കോവിച്ച് പുരുഷ ചാമ്പ്യനായി. എലീന റൈബാകിനയാണ് വനിത വിഭാഗം ജേതാവായത്.അടുത്തിടെ ഫ്രഞ്ച് ഓപ്പണ്‍ നേടിയ നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണില്‍ തന്റെ കിരീടം നിലനിര്‍ത്തി 24-ാം ഗ്രാന്‍ഡ്സ്ലാം എന്ന റെക്കോര്‍ഡാണ് ലക്ഷ്യമിടുന്നത്.
2020 ലും 2021 ലും കൊറോണ പകര്‍ച്ചവ്യാധി കാരണം, എല്ലാ കാണികളെയും മത്സരം കാണാന്‍ അനുവദിച്ചില്ല. രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ തവണയാണ് പൂര്‍ണ തോതില്‍ കാണികളുടെ പങ്കാളിത്തം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: