ഇംഫാല്‍: കലാപം ശമിക്കാത്ത മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം അഞ്ച് വരെ നീട്ടി. സ്കൂളുകള്‍ക്കും അവധി നല്കി.
കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷം ഉണ്ടായ തലസ്ഥാനമായ ഇംഫാലില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കരസേനയുടെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപിപ്പിച്ചിട്ടുണ്ട്.
സംഘര്‍ഷ സാധ്യതയുള്ള ജില്ലകളില്‍ സുരക്ഷാച്ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നല്‍കാനാണ് ശ്രമം. കലാപകാരികള്‍ ഗ്രാമങ്ങള്‍ വിട്ട് മറ്റ് ഗ്രാമങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കും.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് കഴിഞ്ഞ ദിവസം രാജിക്കൊരുങ്ങിയെങ്കിലും ജനം തടഞ്ഞിരുന്നു. എന്നാല്‍ ഇത് നാടകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: