ഹരാരെ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസുണ്ടാകില്ല.ഹരാരെയില്‍ നടന്ന ക്വാളിഫയറിലെ സൂപ്പര്‍ സിക്സ് മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെതിരെ ഏഴ് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെയാണിത്.
യോഗ്യതാ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ജയം ആവശ്യമായിരുന്നുവെങ്കിലും 43.5 ഓവറില്‍ 181 റണ്‍സിന് പുറത്തായി. മാത്യു ക്രോസിന്റെയും ബ്രാന്‍ഡന്‍ മക്മുള്ളന്റെയും ബാറ്റിംഗില്‍ 6.3 ഓവര്‍ ശേഷിക്കെ സ്‌കോട്ട്ലന്‍ഡ് ലക്ഷ്യം മറികടന്നു.
1975, 1979 എഡിഷനുകളിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് 48 വര്‍ഷത്തെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഏകദിന ക്രിക്കറ്റിലെ മികച്ച 10 ടീമുകളില്‍ ഇടം പിടിക്കാത്തത്. ഏകദിനത്തില്‍ കരീബിയന്‍ ടീമിനെതിരെ സ്‌കോട്ട്ലന്‍ഡിന്റെ ആദ്യ ജയം കൂടിയാണിത്.
സ്‌കോട്ട് ലന്‍ഡിന് വേണ്ടി മാത്യു ക്രോസ് (107 പന്തില്‍ 74 നോട്ടൗട്ട്) മികച്ച രീതിയില്‍ ബാറ്റ് വീശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: