കാസര്‍കോഡ് : വ്യാജരേഖാ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. കരിന്തളം കോളേജില്‍ വ്യാജ എക്സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസ്റ്റ് അധ്യാപക നിയമനം നേടിയെടുത്തെന്ന കേസിലാണ് വിദ്യയ്ക്കിപ്പോള് ജാമ്യം ലഭിച്ചിരിക്കുന്നത്.
കേസില്‍ മുമ്പ് ഹൊസ്ദുര്‍ഗ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതാണ്. അത് നീട്ടി നല്‍കുകയായിരുന്നു. അതേസമയം വിദ്യയ്ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട് നല്കി. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി തട്ടിയെടുക്കാനുള്ള വിദ്യയുടെ ശ്രമം ഗുരുതരമായ കുറ്റമാണ്. ജാമ്യം നല്കിയാല് വിദ്യ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
എന്നാല്‍ തന്റെ പ്രായവും അവിവാഹിതയാണെന്നും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണം. അന്വേഷണ സംഘത്തോട് സഹികരിക്കുമെന്നുമാണ് വിദ്യ കോടതിയെ അറിയിച്ചത്. മഹാരാജാസില്‍ ജോലിചെയ്തിട്ടുണ്ടെന്ന വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് ആദ്യം ജോലി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: