അന്തിക്കാട്: കാരമുക്ക് 16 ാം നമ്പര്‍ സഹ. ബാങ്കിലെ സ്വര്‍ണ തിരിമറിയും, കുറി തട്ടിപ്പും വിജിലന്‍സ് അന്വേ ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാരമുക്ക് 16 ാം നമ്പര്‍ സഹ. ബാങ്കിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ധനീഷ് കെ. എസ്. ആമുഖപ്രഭാഷണം നടത്തി. മണലൂര്‍ പഞ്ചായത്ത് പ്രസി. സി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മണലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് മാനിന ആശംസാ പ്രസംഗവും ഒബിസി മോര്‍ച്ച ജനറല്‍ സെക്രട്ടറി ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
മണ്ഡലം ജനറല്‍ സെക്രട്ടറി സന്തോഷ് പണിക്കശ്ശേരി, വൈസ് പ്രസിഡന്റുമാരായ ശാലിനി, ശരവണന് പാടൂര്‍, സെക്രട്ടറി പ്രേമന് നമ്പിയത്ത്, മണലൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ രതീഷ് കൂനത്ത്, മിനി അനില്‍കുമാര്‍, കൃഷ്ണേന്ദു ഷിജിത്ത്, യുവമോര്‍ച്ച ഭാരവാഹികള്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: