ചേര്‍ത്തല: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബിഎംഎസ് തൊഴിലാളികള്‍ക്ക് ക്രൂര മര്‍ദ്ദനം, ബസ് തൊഴിലാളികളായ വാരനാട് താഴേക്കാട്ട് വിഷ്ണു.എസ്.സാബു(32), വാരനാട് പടിക്കേപറമ്പുവെളി എസ്.ശബരിജിത്ത്(26)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുമ്പുവടി കൊണ്ട് ശബരിജിത്തിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.
ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. സ്റ്റാന്‍ഡില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ചോദ്യം ചെയ്തതിന് മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ആറ് ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
പരാതിയെ തുടര്‍ന്ന് ചേര്‍ത്തല, പട്ടണക്കാട് പോലീസ് അന്വേഷണം തുടങ്ങി. തൊഴിലാളികളെ മര്‍ദ്ദിച്ചതില്‍ ബിഎംഎസ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് യൂണിറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് എം. മോനിഷ്, സെക്രട്ടറി പി. സലീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: