തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മന് കി ബാത്ത് പരിപാടി ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ യുവാക്കളെ സജ്ജമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു. മന് കി ബാത്ത് 100 പതിപ്പുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നെഹറു യുവകേന്ദ്ര, നാഷണല്‍ സര്‍വ്വീസ് സ്കീമുമായി ചേര്‍ന്ന് സംഘടിപ്പിച്ച ക്വിസ് പരിപാടിയുടെ ജില്ലാതല ഉത്ഘാടനം തിരുവനന്തപുരം സരസ്വതീ വിദ്യാലയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയ്ക്ക് പുതിയ അറിവ് നേടിയെടുക്കാനുള്ള താല്പര്യമുണ്ടാകണം. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുകയും, അത് നേടിയെടുക്കാന്‍ പ്രയത്നിക്കുകയും വേണമെന്ന് വി മുരളീധരന് പറഞ്ഞു. സരസ്വതി വിദ്യാലയ ചെയര്മാന് രാജമോഹന്‍, നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍ കുമാര്‍, കേന്ദ്ര സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ എ രാധാകൃഷ്ണന് നായര്‍, എന്‍ എസ് എസ് റീജിയണല്‍ ഡയറക്ടര്‍ ശ്രീധര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മന് കി ബാത്തിന്റെ 100 എപ്പിസോഡുകളില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ആസ്പദമാക്കിയാണ് ക്വിസ്. അതാത് സ്ഥാപനങ്ങളിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സ്ഥാപനങ്ങള്‍ തന്നെ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവരെ മുന്‍സിപ്പല്‍ / ബ്ലോക്ക്/ കോര്പറേഷന് തലത്തിലെ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കം.വിജയികള്‍ക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ പരിപാടികളില്‍ സംബന്ധിക്കാനും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി സംവദിക്കാനും പ്രധാനമന്ത്രി സംഗ്രഹാലയ, രാഷ്ട്രപതി ഭവന്, പാര്‍ലമെന്റ് മന്ദിരം തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: