ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ഗംഭീര തുടക്കം. മത്സരം ഇന്നലത്തെ അവസാന സെഷന് പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നലെ 416 റണ്‍സെടുത്ത് ഓള് ഔട്ടായി.
ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ് സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ പുറത്തായത് ലോര്‍ഡ്സിലെ ഇംഗ്ലീഷ് ആരാധകരെ നിരാശപ്പെടുത്തി. 134 പന്തുകള്‍ നേരിട്ട താരം ഒമ്പത് ബൗണ്ടറികളുടെ ബലത്തില്‍ 98 റണ്‍സെടുത്തു. ഓപ്പണര്‍ അലക്സ് ക്രൗളി(48), ഒലീ പോപ്പ്(42) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ പുറത്തായ മറ്റ് താരങ്ങള്‍. ഒടുവിലത്തെ വിവരമനുസരിച്ച് ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
സെഞ്ച്വറി പ്രകടനവുമായി സ്റ്റീവ് സ്മിത്ത് മുന്നില്‍ നിന്ന് നയിച്ചതിനെ തുടര്‍ന്നാണ് ഓസ്ട്രേലിയ രണ്ടാം ദിനം 416 എന്ന ആശാവഹമായ സ്കോറില്‍ എത്തിചേര്‍ന്നത്. 184 പന്തുകള്‍ നേരിട്ട സ്മിത്ത് 110 റണ്‍സുമായി പുറത്തായി. താരത്തിന്റെ കരിയറിലെ 32-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. സെഞ്ച്വറികളുടെ കാര്യത്തില്‍ ഓസീസിന്റെ തന്നെ ഇതിഹാസതാരം സ്റ്റീവ് വോയ്ക്കൊപ്പമെത്തി.
ട്രാവീസ് ഹെഡ്(77), ഡേവിഡ് വാര്‍ണര്‍(66), മാര്‍കസ് ലബൂഷെയ്ന്(47) എന്നിവരും ഓസീസിനായി വിലപ്പെട്ട സംഭാവന നല്കി. റോബിന്‍സണും ജോഷ് ടോംഗും ഇംഗ്ലണ്ടിനുവേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
ആദ്യദിവസം ടോസ് നേടിയ ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സ് ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നൂറ് റണ്‍സിനുള്ളില്‍ ഡേവിഡ് വാര്‍ണര്‍ അടക്കം രണ്ട് വിക്കറ്റുകള്‍ വീണ സമയത്താണ് സ്മിത്ത് ക്രീസിലെത്തിയത്. പിന്നീടാണ് ഓസീസ് ഇന്നിങ്സില്‍ സ്കോര്‍ കൂടാന്‍ തുടങ്ങിയത്. പരമ്പരയില്‍ ബിര്‍മിങ്ഹാമിലെ എജ്ബാസ്റ്റണില്‍ നടന്ന ആദ്യടെസ്റ്റ് സന്ദര്‍ശകരായ ഓസ്ട്രേലിയ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: