ഇംഫാല്‍: മണിപൂരില്‍ വീണ്ടും വന്‍ സംഘര്‍ഷം. തലസ്ഥാനമായ ഇംഫാലില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് പലവട്ടം കണ്ണീര് വാതകം പ്രയോഗിച്ചു.
കലാപത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹവുമായാണ് ജനം തടിച്ചു കൂടിയത്.ഇംഫാലിലെ ബിജെപി പ്രാദേശിക ഓഫീസിനു സമീപമാണ് മെയ്തി വിഭാഗത്തില്‍ പെട്ടവര്‍ തടിച്ചുകൂടിയിട്ടുളളത്.
വ്യാഴാഴ്ച പുലര്‍ച്ചെ കാംഗ്പോക്പിയിലെ രണ്ട് ഗ്രാമങ്ങളിലെത്തിയ അജ്ഞാതര്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഈ സ്ത്രീയുടെ മൃതദേഹവുമായി ജനക്കൂട്ടം നഗരത്തില്‍ എത്തുകയായിരുന്നു.
അതേസമയം മണിപ്പൂരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇംഫാലില്‍ തങ്ങുകയാണ്. കെ.സി. വേണുഗോപാല്‍ അടക്കം മറ്റ് കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. നേരത്തേ രാഹുലിന്റെ സുരക്ഷ മുന്‍നിര്‍ത്തി ചിലയിടങ്ങള്‍ സന്ദര്‍ശിക്കുന്നത് പൊലീസ് വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: