ന്യൂദല്‍ഹി: ഉഭയകക്ഷി സഹകരണത്തിനുള്ള അഞ്ചാമത് ഇന്ത്യ-ഫിലിപ്പീന്‍സ് സംയുക്ത കമ്മീഷന് (ജെസിബിസി) നിലവില്‍ ന്യൂദല്‍ഹിയില്‍ പുരോഗമിക്കുന്നു. ബിസിനസ്, പ്രതിരോധ സഹകരണം, ഇന്തോ-പസഫിക് മേഖലയെ സുസ്ഥിരമാക്കേണ്ടതിന്റെ ആവശ്യകത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബഹുരാഷ്ട്രവാദം പ്രോത്സാഹിപ്പിക്കുക തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഫിലിപ്പീന്‍സ് വിദേശ കാര്യ സെക്രട്ടറി എന്‍ റിക് മനലോയുടെ കാഴ്ചപ്പാടുകളെ അഭിനന്ദിച്ചു.
രണ്ട് ജനാധിപത്യ ഏഷ്യന്‍ റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള സാമ്പത്തിക കാര്യങ്ങളും പരസ്പര താല്‍പ്പര്യങ്ങളും എടുത്തുകാട്ടി സംയുക്ത കമ്മീഷന് ചര്‍ച്ചകളില്‍ നല്ല ഫലമുണ്ടാകുമെന്ന് ഡോ. ജയശങ്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശ സഹകരണം എന്നിവയില്‍ ഫിലിപ്പീന്‍സിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് മനാലോ ഊന്നിപ്പറഞ്ഞു.
മെച്ചപ്പെട്ട വാണിജ്യ വിമാന സര്‍വീസുകളിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രവാസികളുടെ ഒഴുക്കിലുണ്ടായ ഗണ്യമായ വര്‍ധനയും എന്‍ റിക് മനലോ പരാമര്‍ശിച്ചു. കൂടാതെ, ഇന്ത്യയുമായുള്ള പുതുക്കിയ വ്യോമസേവന ഉടമ്പടി ഫിലിപ്പീന്‍സ് അംഗീകരിച്ചതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: