ആദിപുരുഷ സിനിമയെ കുറിച്ച് പ്രതികരിച്ച് ‘ദ കശ്മീരി ഫയല്‍സ്’ സംവിധായകന് വിവേക് അഗ്നിഹോത്രി. സിനിമ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്തേണ്ടതായിരുന്നുവെന്നും അദേഹം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു സെന്‍സിറ്റീവ് കാര്യമായ വിശ്വാസത്തിന്റെ കാര്യത്തില്‍ യുക്തി ബാധകമല്ല. എന്നാല്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനും അവരുടെ വികാരം വ്രണപ്പെടുത്താനും ശ്രമിക്കുന്നത് പാപമാണെന്നും അദ്ദേഹം പറഞ്ഞു. ആളുകളുടെ വിശ്വാസത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ ഒരാള്‍ അങ്ങേയറ്റം ഉത്തരവാദിത്തം ഉള്ളവനാകണം.
നിങ്ങളുടെ വിശ്വാസങ്ങള്‍ എന്റേതില്‍ നിന്ന് വ്യത്യസ്തമായിരിക്കാം. ഒരു അമ്മ തന്റെ കുട്ടി ലോകത്തിലെ ഏറ്റവും സുന്ദരിയായ കുട്ടിയാണെന്ന് വിശ്വസിക്കുന്നതുപോലെ, അവര്‍ തെറ്റ് തെളിയിക്കാന്‍ എനിക്ക് അവകാശമില്ല, കാരണം അത് അവരുടെ വിശ്വാസവും സ്നേഹവുമാണ്. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കാര്യങ്ങളില്‍ യുക്തിയില്ല. ആ വിശ്വാസത്തെ ഉലയ്ക്കാനും അവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്താനും ശ്രമിക്കുന്നത് പാപമാണെന്നും അദേഹം വ്യക്തമാക്കി.
ഇതിഹാസമായ രാമായണത്തിന്റെ ആവിഷ്കാരമെന്ന നിലയില്‍ പുറത്തുവന്ന ‘ആദിപുരുഷ്’ റിലീസിന് ശേഷം വന്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. സിനിമയിലെ ചില സംഭാഷണങ്ങളില്‍ തുടങ്ങി സിനിമയുടെ ചിത്രീകരണത്തില്‍ പോലും പലരും അതൃപ്തി പ്രകടിപ്പിച്ചു.
അതേസമയം ‘ദി വാക്സിന് വാര്’ റിലീസിന് തയ്യാറെടുക്കുകയാണ് വിവേക് അഗ്നിഹോത്രി. നാനാ പടേക്കര്‍, അനുപം ഖേര്‍, റൈമ സെന്‍, സപ്തമി ഗൗഡ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പല്ലവി ജോഷി നിര്‍മ്മിച്ച വാക്സിന് വാര് 2023 ദസറയില്‍ 11 ഭാഷകളില്‍ തിയേറ്ററുകളില്‍ എത്തും. ഇന്ത്യന്‍ ബയോ സയന്റിസ്റ്റുകളുടെ പര്യവേക്ഷണവും അവരുടെ തകര്‍പ്പന്‍ തദ്ദേശീയ വാക്സിനുകളും ചുറ്റിപ്പറ്റിയാണ് വാക്സിന് യുദ്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: