ഗുരുവായൂര്‍: കേന്ദ്ര സാഹിത്യ അക്കാദമിയുടേയും, ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ പഠന ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘കോവിലന് ജന്മശതാബ്ദി’ ആഘോഷം ജൂലൈ 9 ന് ഗുരുവായൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ മറാത്തി നോവലിസ്റ്റ് ലക്ഷ്മണ് ഗെയ്ക്വാഡ് ഉദ്ഘാടനം ചെയ്യും.
കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന് ശതാബ്ദി പ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന രണ്ട് സെമിനാറുകളില്‍ ഡോ. അനില്‍ വള്ളത്തോള്‍, പി.എന്‍. ഗോപീകൃഷ്ണന്, കെ.വി. സജയ്, ഡോ. സാബു കോട്ടക്കല്‍, വിജു നായരങ്ങാടി, ഡോ. കെ.എം. അനില്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
‘കോവിലന് – 100 വര്‍ഷങ്ങള്‍’ എന്ന പ്രദര്‍ശനം കോവിലന്റെ മകള്‍ അമിതയുടെ സാന്നിധ്യത്തില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മണിക്ക് ഗുരുവായൂര്‍ നഗരസഭ ചെയര്മാന് എം. കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം, പ്രശസ്ത കവി രാധാകൃഷ്ണന് കാക്കശ്ശേരി ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്, നന്ദിനി മേനോന്, റഫീക്ക് അഹമ്മദ്, പി.ടി. കുഞ്ഞുമുഹമ്മദ്, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.വി.അബ്ദുള്‍ ഖാദര്‍, കെ.പി. വിനോദ് എന്നിവര്‍ സംസാരിക്കുമെന്നും അന്തര്‍ദേശീയ കോവിലന് പഠന ഗ്രൂപ്പ് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: