ലവ് ജിഹാദിലൂടെ മലയാളി പെണ്‍കുട്ടികളെ ഐഎസ് ഐഎസിലേക്കെത്തിക്കുന്നുവെന്ന വിവാദത്തെ ആസ്പദമാക്കി ഒരുക്കിയ ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്ക് ഒടിടി പ്ലാറ്റ് ഫോമുകള്‍ ലഭിയ്‌ക്കാത്തതിന് കാരണം ബോളിവുഡിലെ ലോബികളും സിനിമയെ എതിര്‍ക്കുന്ന രാഷ്‌ട്രീയക്കാരും ഇടപെടുന്നതിനാലാണെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍.
കേരളാ സ്റ്റോറി റിലീസ് ചെയ്തതു മുതല്‍ ഇത് തിയറ്ററില്‍ എത്താതിരിക്കാന്‍ ഒട്ടേറെ ശക്തികള്‍ കൈകോര്‍ത്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ കേരള സ്റ്റോറിയെ ഡീഗ്രേഡ് ചെയ്യാനും ശ്രമമുണ്ടായി. കേരളത്തിലും തമിഴ്നാട്ടിലും സിനിമ കാര്യമായി തിയറ്ററുകളില്‍ എത്തിക്കാനായില്ല. അത്രയ്‌ക്ക് തീവ്രവമായ എതിര്‍പ്പുകളായിരുന്നു വിരുദ്ധ രാഷ്‌ട്രീയ ലോബികള്‍ ഉയര്‍ത്തിയത്.
എന്നാല്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ത്യയ്‌ക്ക് പുറത്തും കേരള സ്റ്റോറി നല്ല രീതിയില്‍ തിയറ്ററുകളില്‍ ഓടി. വരുമാനവും ലഭിച്ചു. ഏകദേശം 250 കോടിയോളം വരുമാനം ലഭിച്ചിരുന്നു. സിനിമ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി.
പക്ഷെ ഇപ്പോള്‍ തിയറ്ററിലെ പ്രദര്‍ശനം നിലച്ചതോടെ അടുത്ത വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ ഒടിടി പ്ലാറ്റ് ഫോമുകളെ ആശ്രയിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരത്തെയുള്ളതിനേക്കാള്‍ വലിയ എതിര്‍പ്പുകളാണ് നേരിടേണ്ടിവന്നത്. സിനിമയെ എതിര്‍ക്കുന്ന ബോളിവുഡിലെ ലോബിയും വിരുദ്ധ രാഷ്‌ട്രീയ ലോബികളും കേരള സ്റ്റോറി ഒടിടിയില്‍ എത്താതിരിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍ പരാതിപ്പെടുന്നു.
അതിനിടയില്‍ ഒടിടി പ്ലാറ്റ് ഫോമുകളോട് സുദീപ്തോ സെന്നും നിര്‍മ്മാതാവ് വിപുല്‍ഷായും 100 കോടി പ്രതിഫലം ആവശ്യപ്പെട്ടതിനാലാണ് ഒടിടി റിലീസ് വൈകുന്നതെന്ന വാര്‍ത്തകളും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. കേരള സ്റ്റോറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകനും നിര്‍മ്മാതാവും പണക്കൊതിയന്മാരാണെന്ന് വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യം. വര്‍ഷങ്ങളുടെ ശ്രമഫലമായി എടുത്തതാണ് ഈ സിനിമയെന്നും ചില സത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാനാണ് താന്‍ ഈ സിനിമയെടുത്തതെന്നും സംവിധായകന്‍ സുദീപ്തോ സെന്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: