മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡിലെ ശുചിമുറികള്‍ മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമായ നിലയില്‍.
ഏഴുമാസത്തിലേറെയായി ഇവ ഉപയോഗശൂന്യമായിട്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്ന് സ്ത്രീ വാര്‍ഡിലെ രോഗികളും കൂട്ടിരുപ്പുകാരുമായ സ്ത്രീകളും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുരുഷ വാര്‍ഡിലെ ശുചിമുറികളാണ് ഉപയോഗിക്കുന്നത്. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സന്ദര്‍ശിക്കുകയും സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു.
പനിയും മറ്റ് മഴക്കാലജന്യ രോഗങ്ങളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ശുചിമുറികള്‍ നന്നാക്കാതെ നഗരസഭ രോഗികളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി ബി. മനോജ് ആരോപിച്ചു.
താലൂക്ക് ആശുപത്രിയെ തകര്‍ക്കാനും സ്വകാര്യ ആശുപത്രികളെ സഹായിക്കാനും വേണ്ടിയുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണിതെന്ന് സംശയിക്കേണ്ടതുണ്ട്. പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികളുണ്ടാകാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബിജെപി പ്രതിനിധി സംഘം അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് എ.പി. സുമേഷ്കുമാര്, ജനറല്‍ സെക്രട്ടറി സി.ഹരിദാസ്, വൈസ് പ്രസിഡന്റുമാരായ ബിജു നെല്ലമ്പാനി, എം.സുബ്രഹ്മണ്യന്, ടി.എം.സുധ, സെക്രട്ടറിമാരായ വി.രതീഷ് ബാബു, വി.അമുദ, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ്് എന്‍.ആര്. രജിത, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എസ്.മുരളികൃഷ്ണന് എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: