തിരുവനന്തപുരം: കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) പ്രമാണിച്ച് രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ച് പിണറായി സര്ക്കാര്. 28ന് മാത്രമായിരുന്നു ആദ്യം സർക്കാർ അവധി അനുവദിച്ചത്.
എന്നാൽ വിവിധ മുസ്ലീം സംഘടനകൾ 29 ന് കൂടി അവധി നൽകണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടർന്നാണ് ബുധനാഴ്ചത്തെ അവധിക്കു പുറമേ വ്യാഴാഴ്ച കൂടി അവധി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
28 ലെ അവധി 29 ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിക്കു ശുപാർശ നല്കിയിരുന്നത്. എന്നാൽ മുസ്ലിം സംഘടനകളുടെ അഭിപ്രായം മാനിച്ച് മുഖ്യമന്ത്രി രണ്ട് ദിവസം (28നുേം 29നും) അവധി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: