തിരുവനന്തപുരം : സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം ശക്തമാകും. അഞ്ച് ദിവസത്തേയ്ക്ക് മഴ കടുക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്ക്കുന്നതുമാണ് കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കാനുള്ള കാരണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ഹിമാചലില്‍ കനത്ത മഴയാണ്. മേഘവിസ്ഫോടനം മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒമ്പത് പേര് മരിച്ചു. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള അപകടങ്ങളില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ചണ്ഡീഗഡ്- മണാലി ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ വിനോദസഞ്ചാരികളടക്കം നൂറുകണക്കിന് ആളുകളാണ് മാണ്ഡിയില്‍ കുടുങ്ങി കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: