ജി.കെ.സുരേഷ്ബാബു
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സിപിഎം നേതാവ് കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രെണ്ടാഫസറായി നിയമനം നല്‍കാം എന്ന കേരള ഹൈക്കോടതി ഡിവിഷന്‍ വിധിയോട് ഒരു പൗരന്‍ എന്ന നിലയിലും മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും പൂര്‍ണമായും വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. കോടതി ഭാഷയില്‍ പറഞ്ഞാല്‍ ബെഗ് ടു ഡിഫര്‍ യുവര്‍ ഓണര്‍. ബഹുമാനപ്പെട്ട ജഡ്ജിമാരുടെ പിന്നില്‍ കണ്ണുകെട്ടിയ നീതിദേവതയുടെ ചിത്രം വച്ചിരിക്കുന്നത് നീതിദേവത അന്ധയും ബധിരയും ആയതുകൊണ്ടല്ല. പകരം തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സത്യം എന്താണെന്ന് കണ്ടെത്തുകയും ധര്‍മ്മം നിലനിര്‍ത്താന്‍ ധര്‍മ്മാനുസൃതമായി നീതി നടപ്പിലാക്കുകയും ചെയ്യുകയാണ് നീതിദേവതയുടെ ദൗത്യം. അതുകൊണ്ടു തന്നെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധി വിശകലനത്തിനും വിമര്‍ശനത്തിനും വിധേയമാകുന്നതും.
പ്രിയ വര്‍ഗീസിനും സംസ്ഥാന സര്‍ക്കാരിനണ്ടും അനുകൂലമായ ഈ വിധി വന്ന ഉടന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്ന പ്രതികരണം ബഹുമാനപ്പെട്ട കോടതി കാണണം. ഇതില്‍ ഏറ്റവും രസകരമായ പ്രതികരണം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ പണ്ടി.എം.മനോജിന്റെതാണ്. മനോജ് ഇങ്ങനെ പറയുന്നു, ‘പ്രിയ വര്‍ഗ്ഗീസിന്റെ കേസില്‍ ഡിവിഷന്‍ ബെഞ്ച് പറഞ്ഞത് ആര്‍ക്കൊക്കെ കൊള്ളും എന്ന് പരിശോധിക്കേണ്ടതുണ്ട്’ എന്നുപറഞ്ഞാണ് കോടതി വിധിയിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിക്കുന്നത്. ‘അക്കാദമിക് ബോഡിയുടെ തീരുമാനങ്ങളില്‍ ഇടപെടുമ്പോള്‍ കോടതികള്‍ ജാഗ്രത പാലിക്കേണ്ടത് വളരെ അനിവാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അക്കാദമിക് വിദഗ്ധരുടെ വീക്ഷണങ്ങള്‍ക്ക് അര്‍ഹമായ വെയ്റ്റേജ് നല്‍കുക. അക്കാദമിക് മേഖലയുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങള്‍ക്ക് പതിവില്‍ കവിഞ്ഞ മാധ്യമശ്രദ്ധ ലഭിക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തുടങ്ങിയവ കോടതിവ്യവഹാരങ്ങളെ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കോടതികള്‍ നിര്‍ബ്ബന്ധിതമാവുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വളരെ കൂടുതലാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങളെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് നിയമവാഴ്ച ശക്തിപ്പെടുത്തി നീതി നടപ്പിലാക്കുന്നത് എളുപ്പമാക്കാനാണ്. കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഒരു ജഡ്ജിയുടെ വാക്കാലുള്ള പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി മാന്യമല്ലാത്ത അഭിപ്രായങ്ങളിലൂടെയും പരാമര്‍ശങ്ങളിലൂടെയും കക്ഷിയുടെ അന്തസ്സിനും സല്‍പ്പേരിനും നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. വ്യവഹാരത്തില്‍ കക്ഷി വിജയിച്ചോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ല. വാദം കേള്‍ക്കുന്ന ജഡ്ജി നടത്തുന്ന പരാമര്‍ശങ്ങള്‍ കേസിന്റെ മെറിറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളായി പരിഗണിക്കാനാകില്ലെന്ന് ഈയിടെ പറഞ്ഞത് രാജ്യത്തിന്റെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ്. ന്യായമായ വിചാരണയ്‌ക്കുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും അടുത്തകാലത്തായി സ്വകാര്യതയ്‌ക്കുള്ള അവകാശവും അതിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു. മാധ്യമങ്ങളടക്കുമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവ മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്കും സല്‍പ്പേരിലേക്കും കൈകടത്തുന്നത് തടയാനണ്ടും ഈ അവകാശം വഴി സാധിക്കണം. അതിനാല്‍ മാധ്യമങ്ങള്‍ കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുമെന്നും വരും ദിവസങ്ങളില്‍ സ്വമേധയാ ഉത്തരവാദിത്തമുള്ള പെരുമാറ്റരീതി അവലംബിച്ച് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.’
കോടതി ഉത്തരവിനെ കുറിച്ച് കൂടുതലൊന്നും പറയാതെ മനോജ് നിര്‍ത്തിയെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ സഖാക്കള്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. സിംഗിള്‍ ബെഞ്ചില്‍ വിധിപറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ഏറ്റവും കൂടുതല്‍ ചൊരിയപ്പെട്ടത്. ഇതിന് എതിരായ ഒരു വിഭാഗവും രംഗത്തുണ്ടായിരുന്നു. അവര്‍ പറഞ്ഞത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ലോ കോളജിലും ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ ലോ അക്കാദമിയിലുമാണ് പഠിച്ചത് എന്നാണ്. അതിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. വിധി എന്തായാലും വിധി പറഞ്ഞ ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ആശാസ്യകരമായ രീതിയുമല്ല. പക്ഷേ, ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങളിലും പരാമര്‍ശങ്ങളിലും മാധ്യമങ്ങളോടുള്ള ഉപദേശങ്ങളിലും അനുകൂലിച്ചും പ്രതികൂലിച്ചും പരാമര്‍ശങ്ങളുണ്ട്. മാധ്യമങ്ങളെ ഉപദേശിക്കും മുന്‍പ് ഡിവിഷന്‍ ബെഞ്ചിന്റെ കോടതിവിധി സ്വയമൊന്ന് വിലയിരുത്താന്‍ കഴിയുമോ? അവിടെയാണ് വിധിയോടുള്ള വിയോജിപ്പ് അതിശക്തമായി പ്രകടിപ്പിക്കുന്നത്. പ്രിയ വര്‍ഗ്ഗീസ് എന്ന ഉദ്യോഗാര്‍ത്ഥിയുടെ സ്വകാര്യതയ്‌ക്കും അഭിമാനത്തിനും ബഹുമാനപ്പെട്ട ഡിവിഷന്‍ ബെഞ്ച് കല്‍പ്പിക്കുന്ന പ്രാധാന്യം രാഷ്‌ട്രീയബന്ധമില്ലാത്ത, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ മറ്റ് അപേക്ഷകരുടെ കാര്യത്തിലും ബാധകമല്ലേ? അവിടെയാണ് ഈ കോടതിവിധിയോടുള്ള അമര്‍ഷം ഉന്നതവിദ്യാഭ്യാസമേഖലയിലും മാധ്യമങ്ങളിലും ശക്തമാവുന്നത്. അഡ്വ. ജയശങ്കര്‍ അടക്കമുള്ളവര്‍ ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ തുറന്നെഴുതുകയും ചെയ്തു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി മലയാളം വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ അയച്ചവരുടെ യുജിസി ഗൈഡ് ലൈന്‍ പ്രകാരമുള്ള റിസര്‍ച്ച് സ്‌കോര്‍ കാണുക. ജോസഫ് സ്‌കറിയ 651, സി ഗണേഷ് 645, റെജി കുമാര്‍ 368.7, മുഹമ്മദ് റാഫി 346, പ്രകാശന്‍ പിപി 206, സ:പ്രിയ വര്‍ഗീസ് 156. ഇനി, ഓരോരുത്തര്‍ക്കും ഇന്റര്‍വ്യുവിനു കിട്ടിയ മാര്‍ക്ക്. പ്രിയ വര്‍ഗീസ് 32, ജോസഫ് സ്‌കറിയ 30, സി ഗണേഷ് 28, പ്രകാശന്‍ 26, മുഹമ്മദ് റാഫി 22, റെജി കുമാര്‍ 21. അക്കാദമിക് മെറിറ്റ് അനുസരിച്ച് 651 മാര്‍ക്ക് കിട്ടിയ ജോസഫ് സ്‌കറിയക്ക് അഭിമുഖത്തില്‍ 30 മാര്‍ക്കും മെറിറ്റില്‍ 156 മാര്‍ക്ക് മാത്രം കിട്ടിയ പ്രിയ വര്‍ഗ്ഗീസിന് 32 മാര്‍ക്കും നല്‍കി ഒന്നാംറാങ്ക് കൊടുത്ത് നിയമനവും നല്‍കിയതിലെ രാഷ്‌ട്രീയബന്ധവും അശ്ലീലവും ബഹുമാനപ്പെട്ട നീതിപീഠം കണ്ടില്ലെങ്കിലും തുറന്നുകാണിക്കാനുള്ള ബാധ്യതയും അധികാരവും മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമുണ്ട്. ബഹുമാനപ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധിയോടുള്ള അഭിപ്രായവ്യത്യാസവും ഇവിടെ തന്നെയാണ്. പ്രിയ വര്‍ഗ്ഗീസിന്റെ ഈ നിയമനത്തിനു പിന്നിലെ രാഷ്‌ട്രീയബന്ധം ഈ മാര്‍ക്കില്‍ ഏത് പൊട്ടക്കണ്ണനണ്ടും തിരിച്ചറിയാന്‍ കഴിയുന്നതാണ്. എന്ത് സാഹചര്യത്തിലും ഇത് കാണാന്‍ കഴിയുന്നില്ല എന്നത് ആരുടെ കുറ്റമാണെന്ന് ഇതിനും മുകളിലുള്ള നീതിപീഠങ്ങള്‍ വിലയിരുത്തട്ടെ. യുജിസി നിയമം വളരെ വ്യക്തമാണ്. പക്ഷേ, വിധിയില്‍ അതിനെ വിശാലാര്‍ത്ഥത്തില്‍ കണ്ട് പ്രിയ വര്‍ഗ്ഗീസിന് അനുകൂലമായ വ്യാഖ്യാനിച്ചത് എന്ത് സാഹചര്യത്തിലാണ്? അക്കാദമിക് മെറിറ്റില്‍ 651 മാര്‍ക്ക് നേടിയിട്ടും ഇന്റര്‍വ്യൂവില്‍ 30 മാര്‍ക്ക് മാത്രമായി നിയമനത്തില്‍ തള്ളിപ്പോയ രണ്ടാംറാങ്കുകാരന്റെ കഠിനാദ്ധ്വാനവും യോഗ്യതയും കാണാന്‍ കഴിയാത്ത നീതിപീഠത്തിന് വ്യക്തിയുടെ സ്വകാര്യതയെയും മാനാഭിമാനത്തെ കുറിച്ചുമുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് മാത്രമല്ല, അടിസ്ഥാനമില്ലാത്തതുമാണ്. ഡെപണ്ട്യൂട്ടേഷനില്‍ പഠിപ്പിക്കാനല്ലാതെ മറ്റു പണികള്‍ക്ക് പോകുന്നത് അദ്ധ്യാപന പരിചയമായി കണക്കാക്കുന്നത് എങ്ങനെയാണ്? എന്‍എസ്എസ്സിന്റെയോ എന്‍സിസിയുടെയോ പ്രവര്‍ത്തനത്തില്‍ ആ അദ്ധ്യാപകന്‍ തന്റെ വിഷയത്തില്‍ അദ്ധ്യാപനം നടത്തുന്നുണ്ടോ എന്നുള്ളത് വിലയിരുത്താന്‍ നിയമബിരുദത്തിന്റെ പരിജ്ഞാനം പോലും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെയാണ് സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞ കമന്റ് പ്രസക്തമാകുന്നതും. കക്കൂസിന് കുഴിയെടുക്കാന്‍ പോകുന്നത് അദ്ധ്യാപനത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയുമോ എന്ന സിംഗിള്‍ ബെഞ്ചിന്റെ ചോദ്യം മലയാളികളുടെ ഹൃദയവികാരമാണ് ചൂണ്ടിക്കാട്ടിയത്. പല ജഡ്ജിമാരുടെയും വാക്കാലുള്ള പരാമര്‍ശം ചിലരെ മുറിപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ, ജനാധിപത്യ വ്യവസ്ഥയില്‍ ചില കാര്യങ്ങളുടെ ശുദ്ധീകരണത്തിനും നേര്‍വഴിക്ക് നയിക്കാനും ഇത്തരം പരാമര്‍ശങ്ങള്‍ അനിവാര്യമല്ലേ? തകര്‍ന്നുകിടന്ന ദേശീയപാതയില്‍ കാറില്‍ പോകുന്നത് കുതിരപ്പുറത്ത് പോകുന്നത് പോലെയാണെന്ന ജസ്റ്റിസ് സിരിജഗന്റെ പരാമര്‍ശം അന്നത്തെ റോഡിന്റെ അവസ്ഥ തുറന്നുകാട്ടുന്നതായിരുന്നു. പരാമര്‍ശം വന്ന് മണിക്കൂറുകള്‍ക്കകം മന്ത്രിയടക്കം ഇറങ്ങി റോഡ് നന്നാക്കിയത് മറക്കാനാവില്ല.
എല്ലാം നല്ലരീതിയില്‍ സുതാര്യമായി, സത്യസന്ധമായി പോകുന്ന ഒരു സമൂഹത്തില്‍ വ്യക്തിയുടെ സ്വകാര്യതയെ കുറിച്ചും അവന്റെ മാനത്തെ കുറിച്ചുമുള്ള കോടതിയുടെ ആശങ്ക നൂറുശതമാനം പ്രസക്തമാണ്. പക്ഷേ, കഷ്ടകാലം കൊണ്ടോ ഗതികേടുകൊണ്ടോ നമ്മള്‍ അങ്ങനെയല്ലല്ലോ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച എത്രതവണ കോടതി തന്നെ ചൂണ്ടിക്കാട്ടിയതാണ്. കൊല്ലത്തെ കശുവണ്ടി ഫാക്ടറിയുടെ ഷെഡ് എഞ്ചിനീയറിംഗ് കോളേജാക്കി ലാഭം കൊയ്ത രാഷ്‌ട്രീയക്കാരനായ വ്യവസായിയെ ഓര്‍മ്മിക്കുക. എഞ്ചിനീയറിംഗ് കോളജുകളുടെ നിലവാരം തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. വേണ്ടത്ര അദ്ധ്യാപകരില്ല. മികച്ച ലാബുകളില്ല. പരീക്ഷയില്‍ കോടിപ്പിയടിക്കാനുള്ള സംവിധാനം സുലഭം. എഞ്ചിനീയറിംഗ് കോളേജുകളുടെ നിലവാരം തകര്‍ന്നു എന്ന കോടതിയുടെ വിലയിരുത്തലില്‍ എന്ത് നടപടി പിന്നീടുണ്ടായി? കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ സര്‍വ്വകലാശാലകളില്‍ നടന്ന അദ്ധ്യാപക നിയമനം പരീക്ഷണാടിസ്ഥാനത്തിലെങ്കിലും പരിശോധനയ്‌ക്ക് വിധേയമാക്കാനുള്ള ആര്‍ജ്ജവം ബഹുമാനപ്പെട്ട ഡിവിഷന്‍ ബെഞ്ച് കാട്ടുമോ? ഈ ലേഖനം ഒരു പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിച്ച് അങ്ങനെ ചെയ്താല്‍ അക്കാദമിക് യോഗ്യതയില്ലാതെ നിയമനം കിട്ടിയ ഓരോരുത്തരും ഏതൊക്കെ നേതാക്കളുടെ ബന്ധുക്കളാണെന്ന് പണ്ടുറത്തുവരും. മെറിറ്റും യോഗ്യതയും ഉള്ളവരെ രാഷ്‌ട്രീയബന്ധത്തിന്റെയും രക്തബന്ധത്തിന്റെയും മാത്രം പേരില്‍ ചിവിട്ടിത്താഴ്‌ത്തി, യോഗ്യതയില്ലാത്ത വിഡ്ഢികള്‍ ഉന്നത പദവികളില്‍ എത്തുമ്പോള്‍ അവരുടെ മാനത്തിന്റെ വില ഭരണഘടനയ്‌ക്ക് നണ്ടിര്‍വ്വചിക്കാന്‍ കഴിയുന്നതാണോ എന്നകാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ടു തന്നെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയോട് വിയോജിക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനത്തിന്റെ പുതിയ കാറ്റ് വീശാന്‍ വിദേശസര്‍വ്വകലാശാലകളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട മുന്‍ നയതന്ത്ര പ്രതിനിധി കൂടിയായ ബഹുമാന്യനായ ടി.പി.ശ്രീനിവാസനെ തെരുവില്‍ കരണത്തടിച്ച് നിലത്ത് ചവിട്ടിവീഴ്‌ത്തി. അദ്ദേഹത്തിന്റെ മാനത്തേക്കാള്‍ വലുതാണോ പ്രിയ വര്‍ഗ്ഗീസിന്റെ മാനം എന്ന് പൊതുസമൂഹം ആലോചിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? ആര്‍.എസ്.ശശികുമാര്‍ അടക്കമുള്ള ഒരുപറ്റം ആള്‍ക്കാര്‍ ഈ ഈജിയന്‍ തൊഴുത്തിനെ സംശുദ്ധമാക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്യുന്നുണ്ട്. വ്യക്തിപരമായ എന്തെങ്കിലും നേട്ടങ്ങള്‍ക്കു വേണ്ടിയല്ല അവരിത് ചെയ്യുന്നത്. അവരുടെ അദ്ധ്വാനത്തെയും വ്യക്തിയുടെ സ്വകാര്യതയുടെ പേരില്‍ തള്ളിക്കളയാനാകുമോ? നീതി, ധര്‍മ്മം, സത്യം എന്നിവയ്‌ക്ക് എന്തെങ്കിലും വില ബഹുമാനപ്പെട്ട ഡിവിഷന്‍ ബെഞ്ച് കൊടുക്കുന്നുണ്ടെങ്കില്‍ എല്ലാ സര്‍വ്വകലാശാലകളിലെയും നിയമനങ്ങളും സ്വകാര്യ എയ്ഡഡ് കോളേജുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെയും നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുക. എല്ലാവര്‍ക്കും ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്. സംവരണം അനുസരിച്ച്, യോഗ്യതയനുസരിച്ച് കുറെയൊക്കെ നിയമനം നടക്കും. അതിനെങ്കിലും കഴിയുന്നില്ലെങ്കില്‍ മാധ്യമങ്ങള്‍ ഇത് തുറന്നുകാട്ടുമ്പോള്‍ സാരോപദേശം നല്‍കി പരിഹാസ്യരാകരുതെന്ന് വിനയപുരസരം അപേക്ഷിക്കുന്നു. കോടതിയില്‍ വന്ന് ഇക്കാര്യം നേരിട്ട് പറയാന്‍ കഴിയാത്ത പാവപ്പെട്ടവരുടെ ചിന്തയും വികാരവുമാണ് സര്‍ ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: