തിരുവനന്തപുരം: ദീൻ ദയാൽ ഉപാദ്ധ്യായായുടെ രചനകളുടെ സമ്പൂർണ സമാഹാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. ഭാരതീയ വിചാര കേന്ദ്രവും റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഫോർ ഇന്റഗ്രൽ ഹ്യുമാനിസം (ആർഡി എഫ്ഐ എച്ച് ) വും ചേർന്നാണ് രചനകൾ സമാഹരിച്ചത്.
15 വാല്യങ്ങളായാണ് സമാഹാരം പുറത്തിറക്കുന്നത്. ആർ ഡി എഫ് ഐ എച്ച് ചെയർമാൻ ഡോ. മഹേഷ് ചന്ദ്ര ശർമ്മ, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, മുതിർന്ന ബി ജെ പി നേതാവ് ഒ.രാജഗോപാൽ , ഓർഗനൈസർ മാസിക മുൻ എഡിറ്റർ ഡോ.ആർ. ബാലശങ്കർ, ആർ ഡി എഫ് ഐ എച്ച് സെക്രട്ടറി ഡോ. ജെ. ബി. ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: