തിരുവനന്തപുരം: സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളം സ്വകാര്യ മേഖലയിലും വേണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ജൂലൈ 19 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാണ് ആവശ്യം.
നഴ്സുമാരുടെ സേവന വേതന വ്യവസ്ഥ പരിഷ്കരിച്ചിച്ചിട്ട് അഞ്ച് വര്‍ഷമായെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 16 ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യുഎന്‍എ അറിയിച്ചു.
ജൂലൈ 19ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് ഒന്നരലക്ഷം നഴ്സുമാരെ സംഘടിപ്പിച്ച് പ്രകടനം നടത്താനാണ് തീരുമാനം. ഈ ദിവസം ആശുപത്രികളില്‍ മിനിമം സ്റ്റാഫിനെ നല്കി മറ്റെല്ലാ ജീവനക്കാരും അന്ന് സെക്രട്ടറിയേറ്റിലെത്തി പ്രതിഷേധം രേഖപ്പെടുത്തും. അതില്‍ തീരുമാനമായില്ലെങ്കില്‍ ലോംഗ് മാര്‍ച്ച് നടത്തുമെന്ന് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന് ഷാ പറഞ്ഞു.
അതേസമയം ഡോക്ടര്‍മാര്‍ക്കെതിരെയും ജാസ്മിന്‍ഷാ രൂക്ഷ വിമര്‍ശനമുന്നയിച്ചു.ഡോക്ടര്‍മാരുടെ സമരത്തിന് നഴ്സുമാര്‍ പിന്തുണ നല്‍കിയെങ്കിലും നഴ്സുമാരുടെ ശമ്പള കാര്യം വരുമ്പോള്‍ ഡോക്ടര്‍മാര്‍ അപോസ്തലന്മാരാകുന്നുവെന്നാണ് ജാസ്മിന്‍ഷാ കുറ്റപ്പെടുത്തിയത്. ഐഎംഎ പോലും നേഴ്സുമാര്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: