ബറേലി: പീഡനങ്ങളും നിന്ദകളും ഏറ്റുവാങ്ങി ജീവിച്ചിരുന്ന ഷെഹ്നാസ് എന്ന മുസ്ലീം യുവതി ഇക്കഴിഞ്ഞ ദിവസം സനാതന ധര്‍മ്മം സ്വീകരിച്ചു. കൃഷ്ണഭക്തി തനിയ്ക്ക് പ്രതീക്ഷ നല്കുന്നു എന്നവര്‍ പറഞ്ഞു. ആരോഹി എന്ന പേര് സ്വീകരിച്ച ഷെഹ്നാസ് അഗസ്ത്യ മുനി ആശ്രമത്തില്‍ വച്ച് ഹിന്ദു യുവാവായ പവനെ വിവാഹം കഴിയ്ക്കുകയും ചെയ്തു.
മുത്തലാക്കിന്റെ ഏറ്റവും പുതിയ ഇരയാണ് ഷെഹ്നാസ്. വിവാഹ ബന്ധത്തിലെ സാധാരണ പ്രശ്നങ്ങള്‍ ആയിരുന്നില്ല പ്രകോപനത്തിനുള്ള കാരണം. കുട്ടിക്കാലം മുതലേ ഒരു തികഞ്ഞ കൃഷ്ണഭക്തയായിരുന്നു ഷെഹ്നാസ്. വിവാഹ ശേഷവും അവളത് തുടര്‍ന്നതാണ് മുസ്ലീമായ അവളുടെ ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്.
കൃഷ്ണഭക്തി അവസാനിപ്പിയ്ക്കാനുള്ള ആവശ്യം ചെവിക്കൊള്ളാതിരുന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചത്.
ഷെഹ്നാസും പവനും ഫരീദ്പൂരിലെ ധക്ക്നി രാജ്പുരി ഗ്രാമവാസികളാണ്. കുട്ടിക്കാലം മുതലേ ഷെഹ്നാസിനേയും ഭഗവാന് കൃഷ്ണനോടുള്ള അവളുടെ ഭക്തിയേയും കുറിച്ച് അറിയുന്ന ആളാണ് പവന്.
“അവളുടെ കുടുബം പലപ്പോഴും അവള്‍ക്ക് എതിരായിരുന്നു. അവളുടെ കൃഷ്ണഭക്തി കാണുമ്പോള്‍ അവര്‍ കയര്‍ക്കുമായിരുന്നു. എന്നാല്‍ അതില്‍ നിന്ന് അവളെ പിന്തിരിപ്പിയ്ക്കുന്ന കാര്യത്തില്‍ അവര്‍ പരാജയപ്പെട്ടിരുന്നു.” പവന് പറഞ്ഞു.
ഇതിന് ഒരേയൊരു പരിഹാരമായി കുടുംബം കണ്ടെത്തിയ മാര്‍ഗ്ഗം അവളെ ഒരു മുസ്ലീം പയ്യന് വിവാഹം കഴിപ്പിച്ച് കൊടുക്കുക എന്നതായിരുന്നു. അങ്ങനെ അവര്‍ 2018 ല്‍ അവളുടെ നിക്കാഹ് നടത്തി. ഒരു ദിവസം അവള് കൃഷ്ണനെ ആരാധിയ്ക്കുന്നത് അവളുടെ ഭര്‍ത്താവ് കണ്ടു. കോപം കൊണ്ട് ഹാലിളകിയ അയാള്‍ ഉടനടി മൊഴിചൊല്ലി വീട്ടിനു പുറത്താക്കി. ഗ്രാമത്തിലുള്ള തന്റെ അച്ഛനമ്മമാരുടെ വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും ഷെഹ്നാസിന് അവിടേയും നിരന്തരമായ അധിക്ഷേപങ്ങളും ഒറ്റപ്പെടുത്തലുകളുമാണ് നേരിടേണ്ടി വന്നത്.
പിന്നീടവള്‍ നേരത്തേ പരിചിതനായിരുന്ന സ്വന്തം ഗ്രാമവാസിയായ പവനുമായി കണ്ടു മുട്ടുകയും, പരസ്പരം ഇഷ്ടപ്പെടുകയും, ഹിന്ദു ആചാരപ്രകാരം വിവാഹിതരാകാന്‍ തീരുമാനിയ്ക്കുകയുമായിരുന്നു.
ഇതറിഞ്ഞ ഷെഹ്നാസിന്റെ കുടുംബം എതിര്‍പ്പുകളുമായി രംഗത്തെത്തി. എന്നാല്‍ അവര്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് മദിനാഥിലെ അഗസ്ത്യ മുനി ആശ്രമത്തില്‍ അഭയം തേടി.
അവിടെ വച്ച് ഷെഹ്നാസിന്റെ ശുദ്ധികര്‍മ്മം നടത്തുകയും, ഹിന്ദു ധര്‍മ്മത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് പൂജാ ചടങ്ങുകള്‍ നിര്‍വ്വഹിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഷെഹ്നാസ് ആരോഹി എന്ന പേര് സ്വീകരിച്ചു. തന്റെ സുഹൃത്തായ പവനെ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിയ്ക്കുകയും ചെയ്തു.
മേയ് മാസത്തില്‍ ഉത്തര്‍പ്രദേശില്‍ ഇതുപോലെ മുത്തലാക്കിന് ഇരയായ മറ്റൊരു മുസ്ലീം യുവതിയും ഹിന്ദു ധര്‍മ്മം സ്വീകരിച്ചിരുന്നു. കുടുംബംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് നസ്രീന് നേഹയായി മാറി രാഹുല്‍ എന്നൊരു ഹിന്ദു യുവാവിനെ വിവാഹം കഴിയ്ക്കുകയായിരുന്നു.
ഭാമോരാ പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള ദിഗോയി ഗ്രാമവാസിയായായിരുന്നു നസ്രീന്. “ഞാന്‍ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഹിന്ദുമതത്തോട് എനിയ്ക്ക് എല്ലായ്പ്പോഴും പ്രത്യേകമായ ഒരിഷ്ടം ഉണ്ടായിരുന്നു. ഇനിയുള്ള എന്റെ ജീവിതം ഹിന്ദു ദേവീദേവന്മാരെ സേവിയ്ക്കാന്‍ മാറ്റിവയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു. അതുകൊണ്ട് ഹിന്ദുവായി മാറി” ഒരു മാദ്ധ്യമത്തോട് സംസാരിയ്ക്കവേ നസ്രീന് പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദുമതം സ്വീകരിച്ചതും രാഹുലിനെ വിവാഹം കഴിച്ചതും. അദ്ദേഹം തന്നെ സംരക്ഷിയ്ക്കും എന്ന ഉറപ്പുള്ളതു കൊണ്ടു തന്നെയാണ് ഇങ്ങനെ തീരുമാനിച്ചത്. നേഹയായി മാറിയ നസ്രീന് പറഞ്ഞു. ഹിന്ദുമതം പോലെ സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രം കൊടുക്കുന്ന മറ്റൊരു മതവുമില്ല എന്ന് നേഹ വിശ്വസിയ്ക്കുന്നു.
തന്റെ മുന്‍ ഭര്‍ത്താവ് ഒരു മുസ്ലീമായിരുന്നു. അദ്ദേഹം ഏതാണ്ടെല്ലാ ദിവസവും മദ്യപിയ്ക്കുകയും ദേഹോപദ്രവം ഏല്പ്പിയ്ക്കുകയും പതിവായിരുന്നു. കൂടാതെ തന്റെ സ്വഭാവശുദ്ധിയെ സംശയിയ്ക്കാനും തുടങ്ങി. കുഞ്ഞ് ജനിച്ചപ്പോള്‍ സ്വീകരിയ്ക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല മുത്തലാക്കിലൂടെ മൊഴി ചൊല്ലുകയും ചെയ്തു. എന്നാല്‍ മുത്തലാക്കിന് ശേഷം ഹലാലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. അയാളുടെ ഇത്തരം വികലമായ പെരുമാറ്റം കൊണ്ട് പൊറുതി മുട്ടി നസ്രീന് തന്റെ അച്ഛനമ്മമാരുടെ അടുത്തേയ്ക്ക് മടങ്ങി പോയി. പിന്നീട് മതംമാറുകയും രാഹുലിനെ വിവാഹം കഴിയ്ക്കുകയും ചെയ്തു.
2019 ലെ മുത്തലാക്ക് നിയമം, ഒന്നിച്ച് മൂന്നുതവണ തലാക്ക് അഥവാ ‘തലാക്ക്-ഇ-ബിദ്ദത്’ ചൊല്ലി വിവാഹ മോചനം നടത്തുന്നതിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അങ്ങനെ ചെയ്യുന്നവര്‍ക്ക് നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാവുന്നതാണ്. മുത്തലാക്കിന്റെ ഇരകള്‍ക്ക് ജീവനാംശം നേടാനും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ സംരക്ഷിയ്ക്കാനും അവകാശമുണ്ട്. ഒന്നിച്ച് മൂന്നു തലാക്ക് ചൊല്ലുന്നതിനെ അഥവാ ‘തലാക്ക്-ഇ-ബിദ്ദത്’ മാത്രമാണ് നിയമ വിരുദ്ധമാക്കിയിട്ടുള്ളത്. ‘തലാക്ക്-ഇ-അഷാന്‍’ ‘തലാക്ക്-ഇ-ഹാസന് ‘ എന്നിവ ഇപ്പോഴും മുസ്ലീം പുരുഷന്മാര്ക്ക് അനുവര്‍ത്തിയ്ക്കാന്‍ തടസ്സമില്ല. അവ ഈ നിയമത്തിന്റെ പരിധിയ്ക്ക് പുറത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: