തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടുകൂടിയാണ് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. വടക്കന്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി രൂപംകൊണ്ടത്.
മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം മുതല്‍ ന്യൂന മര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയായിരിക്കും ലഭിക്കുകയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ജൂണ്‍ 25 മുതല്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചെങ്കിലും ഇതുവരെ ലഭിച്ച മഴയില്‍ 65 ശതമാനം കുറവുണ്ടെന്നാണ് കലാവസ്ഥാ വിദഗ്ധരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വയനാട് മാത്രം ജില്ലയില്‍ 81 ശതമാനം കുറവുണ്ടായെന്നാണ് പറയുന്നത്. ഇടുക്കിയില്‍ ഇത് 73% ശതമാനം ആണ്. കാസര്‍കോട് ജില്ലയില്‍ ഇതുവരെ 74 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: