ന്യൂയോര്‍ക്ക്: ഭാരതത്തിന്റെ ദേശീയ ഗാനം ജനഗണന പാടിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുതൊട്ട് വന്ദിച്ച് അനുഗ്രഹം തേടി യുഎസ് ഗായിക മേരി മില്‍ബെന്‍. ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന ആലപിച്ചതിനുശേഷമായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയുടെ കാലുതൊട്ട് മേരി മില്‍ബെന്‍ വന്ദിച്ചത്.
വാഷിങ്ടന്‍ ഡിസിയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടിയായിരുന്നു വേദി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായും ഇന്ത്യക്കായും ദേശീയഗാനം ആലപിക്കുന്നതില്‍ അഭിമാനമുണ്ടെന്നു മില്‍ബെന്‍ പറഞ്ഞു. ബിജെപി നേതാന് അമിത്യ മാളവ്യ ട്വീറ്റ് ചെയ്തതടക്കം ഇതിന്റെ വീഡിയോ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: