കൊച്ചി : മോന്സന് മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കേസില്‍ രണ്ടാം പ്രതിയായ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് സംബന്ധിച്ച് ഭയമില്ല. അന്വേഷണത്തെ നേരിടാനാണ് തീരുമാനമെന്ന് കെ.സുധാകരന് അറിയിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും സുധാകരന് ജാമ്യത്തില്‍ ഇറങ്ങി. അന്വേഷണത്തോട് സഹകരിക്കും. താന്‍ നിരപരാധിയാണെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. കോടതിയിലും തനിക്ക് വിശ്വാസമുണ്ട്. പാര്‍ട്ടിക്ക് ഹാനീകരമാകുന്ന ഒരു പ്രവര്‍ത്തിക്കും താന്‍ നില്‍ക്കില്ല. കേസിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയാണ്. അതിനുശേഷം തീരുമാനം കൈക്കൊള്ളും.
കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാരകമായി കരിദിനം ആചരിക്കുകയാണ്. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും. പ്രതിഷേധ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രിയില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം സുധാകരന് ഉള്‍പ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്. രാഷ്ട്രീയ പേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രതികരിച്ചു. കെ സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടേയെന്നത് തങ്ങളുടെ വിഷയമല്ല. തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ ഈ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയാണോയെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന കോണ്‍ഗ്രസിന്റെ വാദം കേരളത്തിലെ ജനം അംഗീകരിക്കില്ല. ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. കൃത്യമായ തെളിവുകളുണ്ടെന്നാണ് മനസിലാക്കുന്നത്. കേസും അതിന്റെ അനുബന്ധ നടപടികളും ഉമ്മന്‍ചാണ്ടി മുന്‍പ് പറഞ്ഞത് പോലെ അതിന്റെ വഴിക്ക് നടക്കും. കേസ് കൈകാര്യം ചെയ്യുകയെന്ന് മാത്രമേ അക്കാര്യത്തില്‍ പറയാനുള്ളൂ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്, മുന്‍പത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്. അതെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: