പാലക്കാട്: നെല്‍കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന 20 രൂപ 40 പൈസ കര്‍ഷകന്റെ പ്രദേശത്തുള്ള കൃഷിഭവന് വഴി ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുവാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഈ തുക സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണോ എന്നും യോഗം സംശയിച്ചു. കര്‍ഷകര്‍ക്ക് ഒരുകിലോ നെല്ലിന് 28 രൂപ 40 പൈസയാണ് നല്‍കുന്നത്. ഇതില്‍ 20 രൂപ 40 പൈസയും കേന്ദ്രസര്‍ക്കാരിന്റേതാണ്. എട്ടുരൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവ്. കര്‍ഷകനെ വഞ്ചിക്കുന്ന നടപടിയാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
രണ്ടാം വിളയുടെ നെല്ലു സംഭരണതുക 39,150 കര്‍ഷകര്‍ക്ക് സുമാര്‍ 300 കോടിയോളം രൂപ ഇനിയും നല്‍കാനുണ്ട്. ഒന്നാംവിള കൃഷിക്ക് കര്‍ഷകര്‍ ഞാറ് പാകിയിരിക്കുകയാണ്. ഈ മാസംതന്നെ പാടം ഉഴുത് വിത്ത് വിതക്കുയോ ഞാറുനടുകയോ ചെയ്യേണ്ടതാണ്. അതിനാല്‍ സംഭരണതുക എത്രയും വേഗം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് ചെയര്മാന് വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. വി.ഡി. ഉലഹന്നാന്, വി.എം. തോമസ്, പി.എം. കുരുവിള, വി. അനില്‍കുമാര്‍, പി.ഒ. വക്കച്ചന്, അഡ്വ. പി. കെ. ശ്രീധരന്, ഗ്രേസി ജോസഫ്, എം.എല്‍. ജാഫര്‍, കെ.വി. സുദേവന്, ശശി പിരായിരി, ശ്രീജിത്ത് കല്ല്യാണക്കണ്ടം, എസ്. ജയകൃഷ്ണന്, ഐസക് ജോണ്‍ വേളൂരാന്‍, വി.എ. കേശവന്, വി.ജെ. സാബു വെള്ളാരംകാലായില്‍, ജയിംസ്തോമസ്, ബിജു പെരുമ്പിള്ളില്‍, പി.സി. പ്രദീപ്, കെ. ദേവന്, എം. തങ്കവേലു, കെ.പി. തങ്കച്ചന്, ടി.പി. ജോര്‍ജ്ജ് തടിക്കുളങ്ങര, ആല്ബിന് റെജി, പി.എം. ജോസ് പ്ലാത്തോട്ടം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: