പത്തനംതിട്ട : പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വ്യാപാരികളുടെ സംഗമം റാന്നിയില്‍ വളയനാട്ട് ഓഡിറ്റോറിയത്തില്‍ ഉത്തര്‍പ്രദേശ് എം പി ശ്രീ. മിഥിലേഷ് കുമാര്‍ കതാരിയാ ഉത്ഘാടനം ചെയ്തു . ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ . ഷൈന്‍ ജി കുറുപ്പ് അധ്യക്ഷനായി. വ്യാപാരി വ്യവസായി സൗഹൃദ സര്‍ക്കാരാണ് ഇന്ന് ഭാരതം ഭരിക്കുന്ന നരേന്ദ്ര മോദിയുടേതെന്ന് പരിപാടി ഉത്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു .
യോഗത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി , ബിജെപി ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി പി ആര് ഷാജി , അടൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ നെടുമ്പള്ളി, പന്തളം മണ്ഡലംപ്രസിഡന്റ്. ഗിരീഷ് അയിരൂര്‍ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കര്‍, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ്കുമാര്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഫുള്‍ ടൈമര്‍ രോഹിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: