തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായി സംഗമം സംഘടിപ്പിച്ചിരിക്കാനൊരുങ്ങി ബിജെപി കേരള നേതൃത്ത്വം. നാളെ വൈകിട്ട് മൂന്നു മണിക്ക് തമ്പാനൂര്‍ ശിക്ഷക് സദന് ഹാളില്‍ വച്ച് നടക്കുന്ന പരിപാടി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേദ്രന് ഉദ്ഘാടനം ചെയ്യും.
നാടിന്റെ പുരോഗതിക്കും, സമൃദ്ധിക്കും പ്രധാന പങ്ക് വഹിക്കുന്നത് വ്യാപാരി സമൂഹമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തെ നികുതി നിയമ പരിഷ്ക്കരണത്തിന്റെയും ക്ഷേമപദ്ധതികളുടെയും ഫലമായി, ലോകത്തെ ഏറ്റവും ചലനാത്മകമായ സാമ്പത്തിക രംഗമായി ഭാരതത്തിന്റെ മുന്നേറ്റത്തില്‍ വ്യാപാരികളുടെ പങ്ക് അഭിനന്ദനാര്‍ഹമാണ്. ബിജെപി ജില്ല അദ്ധ്യക്ഷന്‍ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പത്മശ്രീ മാര്‍ത്താണ്ഡ പിള്ള, ഭീമ ഗോവിന്ദന്, രാജശേഖരന് ചെങ്കല്‍, പ്രദീപ് ജ്യോതി, ശിവജി ജഗന്നാഥന്, സത്ഗുണ, മോഹന്‍, സി.ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: