തിരുവനന്തപുരം: എം കോം പ്രവേശനത്തിന് കലിംഗ സര്‍വകലാശാലയില്‍ നിന്നുളള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണത്തില്‍ കുടുങ്ങിയ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ കായംകുളം എം എസ് എം കോളേജില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു.സംഭവത്തില്‍ അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചതായി പ്രിന്‍സിപ്പാള്‍ പറഞ്ഞു.
റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിഖിലിനെതിരെ പൊലീസില്‍ പരാതിപ്പെടുമെന്നും പ്രിന്‍സിപ്പാള്‍ ഡോ എ മൊഹമ്മദ് താഹ പറഞ്ഞു.കലിംഗയിലെ സര്‍ട്ടിഫിക്കറ്റ് ആദ്യം ഹാജരാക്കിയത് സര്വകലാശാലയിലാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ , കലിംഗ സര്‍വകലാശാലയില്‍ നിഖില്‍ തോമസ് എന്നൊരാള്‍ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി വ്യക്തമാക്കിയിരുന്നു. രേഖകള്‍ പരിശോധിച്ചെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ വെളിപ്പെടുത്തി. .
വ്യാജ രേഖ ചമച്ചെന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. ഇത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യും.നിഖില്‍ തോമസ് പഠിച്ച കായംകുളം എം എസ് എം കോളേജിന്റെ ഭാഗത്ത് വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുളളത്. നിഖില്‍ തോമസ് നിലവില്‍ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയാണ്. ഇതേ കോളേജിലാണ് 2017-20 കാലഘട്ടത്തില്‍ ബികോം പഠിച്ചത്. അവിടെ മൂന്ന് വര്‍ഷം പഠിച്ച നിഖില്‍ തോമസ് പരീക്ഷയെഴുതി പരാജയപ്പെട്ടു.
എന്നാല്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു.പ്രവേശനത്തിനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു. ഒരേ സമയം എങ്ങനെ കേരള സര്‍വകലാശാലയിലും കലിംഗ സര്‍വകലാശാലയിലും റഗുലര്‍ കോഴ്സിന് പഠിച്ചു എന്നതില്‍ സംശയമുണ്ടെന്ന് ഡോ മോഹന്‍ കുന്നുമ്മല്‍ പ്രതികരിച്ചു. കോളേജില്‍ ഉളള അധ്യാപകര്‍ക്ക് നിഖില്‍ തോറ്റത് അറിയാമായിരിക്കുമല്ലോ എന്നും വി സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: