ചെന്നൈ: ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസ്സഡര്‍ ആയി ചുമതല ഏറ്റെടുത്തതിന് ശേഷം ചെന്നൈയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശനം നടത്തിയ എറിക് ഗാര്‍സെറ്റി ചെന്നൈ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയം വ്യാഴാഴ്ച നടത്തിയ ഇരുനൂറ്റി നാല്‍പ്പത്തി ഏഴാം അമേരിക്കന്‍ സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തില്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഫോര്‍ത്ത് ഓഫ് ജൂലൈ എന്ന പേരിലും അറിയപ്പെടുന്ന അമേരിക്കന്‍ സ്വാതന്ത്ര്യദിനം 1776 ജൂലൈ നാലിന് നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.
ഇന്‍ഡോപസിഫിക്, ലിംഗസമത്വം, നവീന സാങ്കേതികവിദ്യ, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ വിവിധ മേഖലകളില്‍ നടന്നു വരുന്ന യു.എസ്.ഇന്ത്യ സഹകരണം എടുത്ത് കാട്ടിയ സ്വാതന്ത്ര്യ വാര്‍ഷികാഘോഷം ഇരു രാജ്യങ്ങളിലെ ആളുകളും സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ പ്രാധാന്യവും പ്രതിഫലിക്കുന്ന വേദിയായി.
അമേരിക്കയും ഇന്ത്യയുമായി, പ്രത്യേകിച്ച് ദക്ഷിണേന്ത്യയുമായി, തമ്മിലുള്ള ശക്തവും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ബന്ധത്തെ അംബാസ്സഡര്‍ ഗാര്‍സെറ്റി പുകഴ്ത്തി സംസാരിച്ചു. ‘യു.എസും ഇന്ത്യയും തമ്മിലുള്ള ആഴമേറിയ ബന്ധം പല സുപ്രധാന മേഖലകളിലും വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ പങ്കാളിത്തത്തില്‍ ദക്ഷിണേന്ത്യക്ക് ഒരു പ്രധാന പങ്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന യു.എസ്. സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മില്‍ ത്വരിതഗതിയിലുള്ള സഹകരണത്തിന്റെ ഒരു മികച്ച ഉദാഹരണമാണ്.
യു.എസ്.ഇന്ത്യ പങ്കാളിത്തം ഞങ്ങളുടെ ഏറ്റവും അര്‍ത്ഥവത്തായ ബന്ധങ്ങളിലൊന്നാണ്. ഇന്‍ഡോപസിഫിക് മേഖലയില്‍ ഇന്ത്യയുമായി ചേര്‍ന്ന് നമ്മുടെ പൊതുവായ ലക്ഷ്യങ്ങളിലേക്ക് പ്രവര്‍ത്തനം തുടരുന്നതിലേക്ക് ഞങ്ങള്‍ ഉറ്റുനോക്കുന്നു. സമാധാനത്തിനും സമൃദ്ധിക്കും ഈ ഭൂമിക്കും നമ്മുടെ ജനങ്ങള്‍ക്കും വേണ്ടിയുള്ള ഈ പങ്കാളിത്തം ആഴമേറിയതാക്കാന്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുന്നു,’ ഗാര്‍സെറ്റി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത അതിഥികളെ അഭിനന്ദിച്ച അദ്ദേഹം സമൂഹത്തിന് വേണ്ടിയുള്ള അവരുടെ സംഭാവനകളെ ‘വൈവിധ്യവും ശക്തവുമായ യു.എസ്.ഇന്ത്യ ബന്ധത്തിന്റെ എന്ജിന്’ എന്ന് വിശേഷിപ്പിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രതിനിധീകരിച്ച് വ്യവസായവ്യാപാര മന്ത്രി ഡോ. ടി.ആര്.ബി. രാജാ ചടങ്ങില്‍ പങ്കെടുത്തു. ‘യുണെറ്റഡ് സ്റ്റേറ്റ്സുമായി ആഴമേറിയ ബന്ധമുള്ള തമിഴ്നാടിന്റെ പ്രതിനിധിയായി ഇന്നത്തെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് എനിക്ക് വലിയ ഒരു ബഹുമതിയാണ്. അമേരിക്കയെ പോലെ തന്നെ സ്വാതന്ത്ര്യവും നാനാത്വവും സമത്വവും അങ്ങേയറ്റം വിലമതിക്കുന്ന നാടാണ് തമിഴ്നാട്. ഈ മൂല്യങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് സ്ഥായിയായ വ്യാവസായിക വളര്‍ച്ചയിലുള്ള പങ്കാളിത്തത്തോടെ ഈ ബന്ധത്തിനെ കൂടുതല്‍ ആഴമേറിയതാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ എല്ലാ അമേരിക്കന്‍ പൗരര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മന്ത്രി രാജാ പറഞ്ഞു.
റിയര്‍ അഡ്മിറല്‍ മൈക്കല്‍ ബേക്കര്‍, ഡെല്‍ഹിയില്‍ യു.എസ്. എമ്പസ്സിയില് ഡിഫെന്‍സ് ഉപസ്ഥാനപതിയായ ജെഫ്രി പാരിഷ്, യു.എസ്. നാഷണല്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. സേതുരാമന് പഞ്ചനാഥന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത് റേവിനും വൈസ്കോണ്‍സുല്‍ ക്യാമില്‍ സോയ് സ്വിന്‍സണും ആയിരുന്നു അവതാരകര്‍.
ചെന്നൈ കോണ്‍സുലേറ്റില്‍ പുതുതായി ചുമതലയേറ്റെടുത്ത യു.എസ്. മറീന്‍ കോര്‍പ്സ് ടീമിന്റെ ആദ്യത്തെ കളര്‍ ഗാര്‍ഡ് മാര്‍ച്ച്, ചെന്നൈയിലെ കെ.എം. മ്യൂസിക് കണ്‍സര്‍വേറ്ററി വിദ്യാര്‍ത്ഥികള്‍ പാടിയ യു.എസ്., ഇന്ത്യന്‍ ദേശീയഗാനങ്ങള്‍, ഇന്ത്യന്‍അമേരിക്കന്‍ റാപ് ഗായിക രാജ കുമാരിയുടെ ‘ബിന്ദിസ് ആന്‍ഡ് ബാംഗിള്‍സ്’ എന്ന ഗാനത്തിനൊത്ത് നൃത്തം അവതരിപ്പിച്ച ‘ബീറ്റ് ഫ്രീക്സ്’ സംഘം എന്നിവയായിരുന്നു സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തിലെ മറ്റ് പ്രധാന ആകര്ഷണങ്ങള്. യു.എസ്.ഇന്ത്യ സഹകരണത്തെ എടുത്തുകാട്ടുന്ന രീതിയില്‍ കാര്‍ട്ടൂണിസ്റ്റും ഫുള്െ്രെബറ്റ്നെഹ്റു സ്കോളറുമായ സാത്വിക് ഗഡേ രൂപകല്‍പ്പന ചെയ്ത പശ്ചാത്തലം ചടങ്ങിന് മാറ്റുകൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: