കോന്നി: കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കൊല്ലത്തുനിന്നു കോന്നി ആനക്കൂട്, അടവി ഇക്കോടൂറിസം, കുംഭാവുരുട്ടി വെള്ളച്ചാട്ടം, അച്ചന്‍കോവില്‍ ക്ഷേത്രം എന്നിവ ഉള്‍പ്പെടുത്തി ഏകദിന ഉല്ലാസയാത്ര ആരംഭിച്ചു. എട്ട് മണിക്ക് അടവി ഇക്കോടൂറിസം സെന്ററില്‍ എത്തി പ്രഭാതഭക്ഷണവും കുട്ടവഞ്ചിസവാരിയും കഴിഞ്ഞശേഷം കോന്നി ആനക്കൂട്ടില്‍ എത്തും. അവിടെനിന്നു പത്തനാപുരം മുള്ളുമല വഴി അച്ചന്‍കോവിലില്‍ എത്തും. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനുള്ള സൗകര്യം ഉണ്ട്. അച്ചന്‍കോവില്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് രാത്രി എട്ട് മണിയോടെ കൊല്ലത്ത് എത്തും. 600 രൂപയാണ് നിരക്ക്. പദ്ധതി വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍നിന്നും അടവി, കുംഭാവുരുട്ടി ഉല്ലാസയാത്ര സംഘടിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: