കൊച്ചി: ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണനും മദനനും ഇന്നും ജീവിച്ചിരിക്കുന്നു. പ്രിയ കവിയുടെ 75-ാം ചരമ വാര്‍ഷികദിനത്തില്‍ രമണനും മദനനും പൂപ്പാറയില്‍ നിന്ന് ചങ്ങമ്പുഴയുടെ സ്മൃതി മണ്ഡപത്തില്‍ എത്തി.
കവിയോടും കഥാപാത്രത്തോടുമുള്ള ആരാധനയില്‍ മുവാറ്റുപുഴ കാലാമ്പൂരിലെ നാരായണനും ലക്ഷ്മിയും അവരുടെ ഇരട്ട മക്കള്‍ക്ക് രമണനെന്നും മദനനെന്നും പേരിടുകയായിരുന്നു. ഇപ്പോള്‍ പൂപ്പാറയില്‍ താമസിക്കുന്ന ഇവര്‍ ഇരുവരുമാണ് ഇന്നലെ കുടുംബ സമേതം ചങ്ങമ്പുഴയുടെ വീട്ടിലെത്തിയത്. ചങ്ങമ്പുഴയുടെ മകള്‍ ലളിത ഇരുവരെയും സ്വീകരിച്ചു.
ഇരുവരും ചങ്ങമ്പുഴയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചങ്ങമ്പുഴയുടെ മകള്‍ മഹാകവിയുടെ നാലുവരി കവിതയും അവരെ ചൊല്ലിക്കേള്‍പ്പിച്ചു. ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവവുമായാണ് അവര്‍ മടങ്ങിയത്. രമണന്റെ ആദ്യ പ്രസാധകനായ എ.കെ. ഹമീദിന്റെ മകന് ഡോ. ഫൈസിയും കുടുംബവും ഇന്നലെ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: