ന്യൂദല്‍ഹി : നാലാമത് ദേശീയ ജല അവാര്‍ഡുകള്‍ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ ന്യൂദല്‍ഹിയില്‍ വിതരണം ചെയ്തു. 2022 ലെ ദേശീയ ജല അവാര്‍ഡുകള്‍ക്കായി ജല്‍ ശക്തി മന്ത്രാലയം 11 വിഭാഗങ്ങളിലായി മൊത്തം 41 വിജയികളെ പ്രഖ്യാപിച്ചിരുന്നു. ചില ഇനങ്ങളില്‍ സംയുക്ത വിജയികളാണുളളത്.
മികച്ച സംസ്ഥാന വിഭാഗത്തില്‍ മധ്യപ്രദേശിന് ഒന്നാം സമ്മാനം ലഭിച്ചു. മികച്ച ജില്ല വിഭാഗത്തില്‍ ഒഡീഷയിലെ ഗഞ്ചം ജില്ലയ്‌ക്കാണ് പുരസ്‌കാരം. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ജഗന്നാഥപുരം ഗ്രാമപഞ്ചായത്തിനാണ് മികച്ച ഗ്രാമപഞ്ചായത്ത് അവാര്‍ഡ് ലഭിച്ചത്. ഓരോ അവാര്‍ഡ് ജേതാക്കള്‍ക്കും പ്രശസ്തി പത്രവും ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.
ജലസമൃദ്ധമായ ഇന്ത്യ എന്ന സര്‍ക്കാര്‍ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ രാജ്യവ്യാപകമായി നടക്കുന്ന യജ്ഞത്തിന്റെ ഭാഗമായി, വിവിധ വ്യക്തികളും സംഘടനകളും നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങളെയും പരിശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാര്‍ഡ്. ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും മികച്ച ജല ഉപയോഗ രീതികള്‍ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: