ന്യൂദല്‍ഹി : രാജ്യത്തെ മൊത്തം കല്‍ക്കരി ശേഖരം ഈ മാസം 13 ന് 44 ശതമാനം വര്‍ധിച്ച് 110.58 ദശലക്ഷം ടണ്ണായതായി കല്‍ക്കരി മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉല്പാദനത്തിന് ആവശ്യമായ പ്രധാന ഘടകമായ കല്‍ക്കരി വിതരണം കൃത്യമായി നിലനിര്‍ത്തുന്നതിനുളള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഉയര്‍ന്ന കല്‍ക്കരി സംഭരണം സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഖനികള്‍, താപവൈദ്യുത നിലയങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ എന്നിവയുടെ മൊത്തത്തിലുള്ള കല്‍ക്കരി സംഭരണം ജൂണ്‍ 13 വരെ 110.58 മെട്രിക് ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ സംഭരണ നിലയായ 76.67 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 44.22 ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായിട്ടുളളത്.
ജൂണ്‍ 13 വരെ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ കല്‍ക്കരി സംഭരണം 59.73 മെട്രിക് ടണ്‍ ആണ്.ഇത് കഴിഞ്ഞ വര്‍ഷത്തെ 47.49 മെട്രിക് ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ 25.77 ശതമാനം വളര്‍ച്ചാ നിരക്കാണ് കാണിക്കുന്നത്. ഫലപ്രദമായ സ്റ്റോക്ക് മാനേജ്മെന്റ് തന്ത്രങ്ങളും പ്രവര്‍ത്തനക്ഷമതയും ആണ് ഇതിലൂടെ വ്യക്തമാകുന്നത്.
ജൂണ്‍ 13-ന് വൈദ്യുതി മേഖലയിലേക്കുള്ള കല്‍ക്കരി വിതരണം 164.84 മെട്രിക് ടണ്‍ ആയിരുന്നു. ഒരു വര്‍ഷം മുമ്പുളള 156.83 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 5.11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
2023 ജൂണ്‍ 13 ലെ കണക്ക് പ്രകാരം താപ വൈദ്യുതി നിലയങ്ങളിലെ കല്‍ക്കരി ശേഖരം 34.55 മെട്രിക് ടണ്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇത് 22.57 മെട്രിക് ടണ്‍ ആയിരുന്നു. ഏകദേശം 53.1 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുളളത്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കല്‍ക്കരി ഉല്‍പ്പാദനം വലിയ വളര്‍ച്ച നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: