കൊച്ചി: ഇന്ത്യയുടെ ജി 20 അധ്യക്ഷതക്ക് കീഴിലുള്ള മൂന്നാമത് ജി 20 ഫ്രെയിംവര്‍ക്ക് പ്രവര്‍ത്തക സമിതി വിജയകരമായി പര്യവസാനിച്ചു. ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്ത നാഗേശ്വരനും, ഡെപ്യൂട്ടി ഡയറക്ടര്‍, യുകെ ടഷറി മാനേജര്‍ ടോം ഹെമിംഗ് വേ യും സംയുക്തമായി യോഗത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ചു. ജി 20 അംഗരാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളില്‍ നിന്നുമുള്ള 75ലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
സ്ഥൂലസാമ്പത്തിക ശാസ്ത്ര രംഗത്തെ ആഗോള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതായും ആഗോള സമ്പദ്വ്യവസ്ഥയുടെ ശക്തവും സുസ്ഥിരവും സന്തുലിതവും സമഗ്രവുമായ വളര്‍ച്ച ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സാമ്പത്തിക സഹകരണം എങ്ങനെ വര്ദ്ധിപ്പിക്കാമെന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഫ്രെയിംവര്‍ക്ക് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്ത നാഗേശ്വരന്‍ പറഞ്ഞു.
അന്താരാഷ്ട്ര നാണ്യ നിധി , ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ മുന്നോട്ട് വച്ച പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി സമകാലിക ആഗോള സാമ്പത്തിക വീക്ഷണത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. ഗ്ലോബല്‍ സൗത്ത് നേരിടുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അംഗരാജ്യങ്ങളുടെ നയാനുഭവങ്ങളെക്കുറിച്ച് യോജിച്ച ധാരണ വികസിപ്പിക്കാനും ആഗോള സഹകരണം മെച്ചപ്പെടുത്താന്‍ കഴിയുന്ന മേഖലകള്‍ തിരിച്ചറിഞ്ഞു പരസ്പരധാരണ വളര്‍ത്താനും ഏ20 കരട് റിപ്പോര്‍ട്ട് ആഹ്വാനം പ്രകാരമാണ് ചര്‍ച്ചകള്‍ നടന്നത്.
രാജ്യങ്ങള്‍, നയപരമായ പ്രതികരണങ്ങള്‍ രൂപീകരിക്കുമ്പോള്‍ പരിമിതികള്‍ മറികടന്ന് ഭക്ഷ്യഊര്‍ജ്ജ അരക്ഷിതാവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ ‘ട്രേഡ്ഓഫുകളുടെ’ വിഷയം എണഏ പരിശോധിക്കുന്നു എന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞു. പരിവര്‍ത്തന പാതകളെ സംബന്ധിച്ചിടത്തോളം, പ്രാഥമികമായും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വര്‍ദ്ധിച്ച നിക്ഷേപത്തിലൂടെ വളര്‍ച്ചയില്‍ ഹരിത പരിവര്‍ത്തനത്തിന് ചെലുത്താനാകുന്ന നല്ല സ്വാധീനത്തെക്കുറിച്ച് വിശാലമായ ധാരണ രൂപം കൊണ്ടിട്ടുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഞ്ച് സെഷനുകളിലായി നടന്ന രണ്ട് ദിവസത്തെ യോഗത്തില്‍, ഭക്ഷ്യഊര്‍ജ്ജ അരക്ഷിതാവസ്ഥയുടെ സ്ഥൂല സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചും ആഗോള സമ്പദ്വ്യവസ്ഥയില് അവ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സ്ഥൂല സാമ്പത്തിക അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനായി എണഏ മുന്നോട്ടുവയ്ക്കുന്ന മുന്‍ഗണനാ മേഖലകളെക്കുറിച്ചും പരിവര്‍ത്തന പാതകളെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു. ആഗോള സാമ്പത്തിക വീക്ഷണത്തെക്കുറിച്ചും സാമ്പത്തിക ആഗോളവല്‍ക്കരണം, വിഘടനം, സാമ്പത്തിക സ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട സ്ഥൂല സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
ഉയര്‍ന്നുവരുന്ന സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ചും സാമ്പത്തിക പരാധീനതകളെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവും പണപ്പെരുപ്പത്തിനെതിരെ പോരാടുകയും രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള നടപടികളിലൂടെ ദുര്‍ബലരായവരെ സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഏ20 അംഗങ്ങള്‍ ഊന്നിപ്പറഞ്ഞു.
ഭക്ഷ്യഊര്‍ജ്ജ അരക്ഷിതാവസ്ഥയുടെ സ്ഥൂലസാമ്പത്തിക ആഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, പരിവര്‍ത്തന നയങ്ങള്‍ എന്നിവയില്‍ നിന്ന് ഉടലെടുക്കുന്ന സ്ഥൂല സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ചും അംഗങ്ങള്‍ക്കിടയില്‍ യോജിച്ച ധാരണ വികസിപ്പിക്കാനും യോഗം ലക്ഷ്യമിട്ടിരുന്നു. 2023 ജൂലൈ 17,18 തീയതികളിലായി ഗാന്ധിനഗറില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ ജി20 ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നതിനുള്ള എണഏ യുടെ പ്രധാന രേഖകള്‍ അന്തിമമാക്കാന്‍ യോഗത്തിലെ ചര്‍ച്ചകള്‍ സഹായകമായി.
രണ്ടാം ദിവസം, ‘സാമ്പത്തിക ആഗോളവത്കരണം അവസരങ്ങളും അപകടസാധ്യതകളും’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ അക്കാദമിക് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, നിര്‍വ്വാഹകര്‍ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. കാലാവസ്ഥവ്യതിയാനം നേരിടുന്നതിനും വികസന ലക്ഷ്യങ്ങള്‍ നേടാനും സ്വകാര്യ മൂലധനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക ആഗോളവത്കരണത്തില്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന സ്ഥൂല സാമ്പത്തിക നയ വെല്ലുവിളികളെക്കുറിച്ച് യോജിച്ച ധാരണ വളര്‍ത്തിയെടുക്കാന്‍ യോഗം ലക്ഷ്യമിട്ടിരുന്നു. കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ ഈശ്വര്‍ പ്രസാദായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍. അന്താരാഷ്ട്ര നാണ്യ നിധിയില്‍ നിന്നുള്ള ശേഖര്‍ അയ്യര്‍, ബ്രസീല്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഫെര്‍ണാണ്ടോ സി അല്‍കാരാസ്, ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്നുള്ള ജെറമി മാര്ട്ടിന്, ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സര്‍ക്കാരില്‍ നിന്നുള്ള ഗുല്‍സാര്‍ നടരാജന് എന്നിവരായിരുന്നു പാനലിസ്റ്റുകള്‍.
സാമ്പത്തിക പരാധീനതകളുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്ഥിരതയിലുണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ചുള്ള ഫലപ്രദമായ ചര്‍ച്ചയും യോഗത്തില്‍ നടന്നു. ഈ സെഷനില്‍, അംഗങ്ങള്‍ അപകടസാധ്യതകളെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലും സാമ്പത്തിക സ്ഥിരതയിലുണ്ടാകാനിടയുള്ള അപകടസാധ്യതകളില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള സഹകരണം വളര്‍ത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
ഏ20 ചര്‍ച്ചകളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും ജനകേന്ദ്രീകൃതവുമാക്കാന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനപങ്കാളിത്തത്തോടെയുള്ള (ജന്‍ ഭാഗിദാരി) ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരതയെക്കുറിച്ചുള്ള പരിപാടികള്‍, ജി 20 യെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി, പെയിന്റിംഗ് മത്സരം, പരസ്യവാചക രചന, നോട്ട് കൈമാറ്റ മേള എന്നിവയും പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും സ്വാശ്രയ സംഘങ്ങളെയും ലക്ഷ്യമിട്ടുള്ള പരിപാടികളും ഇതില്‍ ഉള്‍പ്പെട്ടു.
ഡച്ച് പാലസ്, പരദേശി സിനഗോഗ്, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് തുടങ്ങിയ പ്രാദേശിത്തെ പ്രധാന സ്ഥലങ്ങളിലേക്ക് പ്രതിനിധികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോയി. കേരളത്തിലെ വിശാല കൊച്ചി മേഖലയില്‍ സര്‍വീസ് നടത്തുന്ന സംയോജിത ഫെറി ഗതാഗത സംവിധാനമായ പ്രശസ്തമായ വാട്ടര്‍ മെട്രോയിലും പ്രതിനിധികള്‍ക്ക് യാത്ര ചെയ്തു.
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സ്വാദിഷ്ടമായ പാചകരീതിയും ആസ്വദിക്കുന്നതിനായി പ്രതിനിധികള്‍ക്ക് ‘രാത്രി ഭോജ് പര് സംവാദും’ (അത്താഴ സംഭാഷണം) ഒരു സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: