കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായ എസ്എം മുഹമ്മദ് കുഞ്ഞിയെ(55) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആദൂര്‍ പോലീസാണ് പോക്സോ പ്രകാരം ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു.
പരാതി പ്രകാരം ഏപ്രില്‍ 11ന് രാത്രി പത്തരയോടെയാണ് പീഡനം നടന്നത്. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് 14കാരനെ പീഡിപ്പിച്ചത്. മുളിയാര്‍ പഞ്ചായത്ത് പൊവ്വല്‍ വാര്‍ഡ് അംഗമാണ് പ്രതി. മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് പൊവ്വല്‍ കോട്ടയ്ക്കു സമീപത്തെ തൈസീറിന് (29) എതിരേയും കേസെടുത്തിരുന്നു. പരാതിക്കാരനായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ആദൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: