തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന് കുരങ്ങ് (ഗ്രേ ലംഗൂർ) കൂട്ടില്‍ നിന്ന് പുറത്ത് ചാടിപോയതായി റിപ്പോര്‍ട്ട്. പുതിയതായെത്തിച്ച ഹനുമാന് കുരങ്ങാണ് രക്ഷപ്പെട്ടത്. അക്രമ സ്വഭാവമുള്ളതിനാല്‍ പരിസര പ്രദേശങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.
കുറച്ച് ദിവസം മുമ്പാണ് കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. കുരങ്ങിനായി ജീവനക്കാര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മൃഗശാല അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് നിലവിലെ വിലയിരുത്തല്‍. ഹനുമാന് കുരങ്ങിന് 15 ദിവസത്തെ കോറന്റൈന് വേണമെന്ന നിര്‍ദ്ദേശവും പാലിച്ചില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: