തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ഭാരതീയ വിചാര കേന്ദ്രം സന്ദര്‍ശിച്ചു. സ്ഥാപക ഡയറക്ടറര്‍ പി. പരമേശ്വരന്റെ സ്മൃതി സംഗ്രഹാലയത്തിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഭാരതീയ പൈതൃകത്തിന്റെയും വിരാചിന്തയുടെയും സൈത്താന്തികനാണ് പരമേശ്വര്‍ജിയെന്ന് ആനന്ദ ബോസ് പറഞ്ഞു.
ഭാരതീയ പാരമ്പര്യവും സംസ്കാരവും ലോകത്തിന് മുന്നില്‍ തുറന്നു കാട്ടി. അദ്ദേഹം വിഭാവനം ചെയ്തത് സമഗ്ര ഭാരതമാണ്. ഭാരത പൈതൃകത്തിലേക്ക് വരും തലമുറയെ കൈപിടിച്ചു നടത്തി. പരമേശ്വര്ജിക്ക്ക്ക് ഒപ്പം നിര്‍ത്താന്‍ പരമേശ്വര്ജിയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് ഷാള്‍ അണിയിച്ച് ഗവര്‍ണറെ സ്വീകരിച്ചു.
വിചാര കേന്ദ്രം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി, ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.മഹേഷ്, അക്കാദമിക് ഡീന്‍ ഡോ. കെ. എന്‍. മദുസൂദനന്‍ പിള്ള , സംസ്ഥാന ട്രഷറര്രാജന് പിള്ള മാനേജര്‍ എന്‍. വിജയന്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ലക്ഷ്മി വിജയന് , ബി ജെ പി നേതാവ് പ്രൊഫ. പി.ടി. രമ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: