ആലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിലെ പശുവിന് വേദനയില്‍ നിന്ന് ആശ്വാസമായി. ഗോശാലയിലെ പശുക്കളില്‍ ഒന്നിനായിരുന്നു ഏറെ നാളായി തീറ്റ കഴിക്കാതെ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചതും വേദനയില്‍ വലഞ്ഞതും. ഈ പശുവിന്റെ വേദനയുടെ കാരണം കണ്ടെത്തി മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രീയയിലൂടെ പരിഹാരമായെന്നുമുള്ള വാര്‍ത്ത പങ്കുവച്ച് മന്ത്രി ജെ ചിഞ്ചുറാണി രംഗത്തെത്തി.
ഒശുവിന്റെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ വിവരം അറിയിച്ചെന്നും ഉടന്‍ തന്നെ മണ്ണുത്തി വെറ്ററിനറി കോളേജിലെ മേധാവികള്‍ക്ക് അടിയന്തിര ചികിത്സ നല്കാന് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജില്‍ നിന്നും ശസ്ത്രക്രിയ വിദഗ്ധര്‍ ഗോശാലയില്‍ എത്തി നടത്തിയ വിശദമായ പരിശോധനയില്‍ കുടലിനോട് ചേര്‍ന്ന് വലിയ മുഴ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. വിശദ പരിശോധനയ്ക്കായി നീക്കം ചെയ്ത ഭാഗം മണ്ണുത്തി വെറ്ററിനറി കോളേജിന്റെ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിനുശേഷം തുടര്‍ ചികിത്സാ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗോശാലയിലെ പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് പശുവിനെ സംരക്ഷിച്ചു വരുന്നു.മണ്ണുത്തി വെറ്ററിനറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.റെജി വര്‍ഗീസ്,ഡോ. നിബിന് തുടങ്ങിയ നാലാംഗ സംഘം അമ്പലപ്പുഴയിലെ ഡോക്ടര്‍മാരായ മേരി ലിസി, ബിജു, രതീഷ്, സന്തോഷ് പണിക്കര്‍, ഉണ്ണികൃഷ്ണന് (ചീഫ് വെറ്റിനറി ഓഫീസര്‍ റിട്ടയേര്‍ഡ് )തുടങ്ങിയവര്‍ ഈ ദൗത്യത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: