തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍കോളേജ് യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ നടന്ന തിരിമറിയെ തുടര്‍ന്ന്, മറ്റ് കോളേജുകളില്‍ യൂണിവേഴ്സിറ്റി നടത്തിയ പരിശോധനയില്‍ 36 കൗണ്‍സിലര്‍മാര്‍ നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതുകൊണ്ട് അയോഗ്യരാണെന്ന് കണ്ടെത്തി. അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചു. മുപ്പതോളം കോളേജുകള്‍ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടില്ല. ആ കോളേജുകളില്‍ ചട്ട പ്രകാരം തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കില്‍ അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: