ന്യൂദല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യയെന്ന നിലയില്‍ നിലവില്‍ ചുമതലാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നതെന്നും യുക്തിസഹമായ സാഹചര്യത്തെ നേരിടാന്‍ പ്രാപ്തമല്ലെന്നും കേന്ദ്ര സംരംഭകത്വം, നൈപുണ്യ വികസനം, ഇലക്ട്രോണിക്സ്- ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എഐ വിനാശകരമായേക്കാമെങ്കിലും നിലവിലെ സ്ഥിതിയില്‍ കുറച്ച് വര്‍ഷങ്ങളിലേയ്ക്ക് ജോലികള്‍ക്ക് ഭീഷണിയായി മാറുമെന്ന് കാണാന്‍ സാധിക്കില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടുള്ള സംരംഭങ്ങളെ കുറിച്ച് വ്യക്തമാക്കി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ജോലികള്‍ക്ക് സാധാരണയായി യുക്തിസഹമായ ചിന്ത ആവശ്യമാണ്, എഐ ഈ ഘട്ടത്തില്‍ അത്ര സങ്കീര്‍ണ്ണമല്ല. ഉപയോക്തൃ ദോഷത്തിന്റെ വശങ്ങള് കണക്കിലെടുത്ത് സര്‍ക്കാര്‍ ഇത് നിയന്ത്രിക്കുമെന്ന് അദ്ദേഹം എഐ റെഗുലേഷന് കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്കി.
ഈ സാങ്കേതികവിദ്യയിലൂടെ സര്‍ക്കാര്‍ ഡിജിറ്റല്‍ പൗരന്മാരെ സംരക്ഷിക്കുമെന്നും. ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള കമ്പനികള്‍ ആദ്യം തന്നെ ഉപയോക്തൃ ദോഷം ലഘൂകരിക്കണം. എഐ നിയന്ത്രണത്തോടുള്ള ഞങ്ങളുടെ സമീപനം വളരെ ലളിതമാണ്. വെബ് 3 അല്ലെങ്കില്‍ വളര്‍ന്നുവരുന്ന ഏതെങ്കിലും സാങ്കേതികവിദ്യകള്‍ ഡിജിറ്റല്‍ പൗരന്മാര്ക്ക് ദോഷം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എഐയെ നിയന്ത്രിക്കുമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: