ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ തീവണ്ടി അപകടത്തില്‍ ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ തലത്തില്‍ അഭിനന്ദനം. അപകടത്തില്‍ പരിക്കേറ്റവരും അവരുടെ ബന്ധുക്കളും മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ദുരന്ത നിവാരണസേനയും റെയില്‍വേയും ആര്‍എസ്എസിനെ അഭിനന്ദിച്ചു. അപകടസ്ഥലത്ത് സൈന്യവും സംസ്ഥാനത്തിന്റെ രക്ഷാപ്രവര്‍ത്തകരും എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ആര്‍എസ് എസ് പ്രവര്‍ത്തകര്‍ ഓടിയെത്തിയിരുന്നു. .
അപകടം നടന്ന് 40 മിനിറ്റിനകം നൂറുകണക്കിന് രാഷ്ട്ര സ്വയം സേവകരാണ് എത്തിച്ചേര്‍ന്നത്. 250ല്‍ പരം സ്വയം സേവകര്‍ വെള്ളവും ഭക്ഷണവും നല്‍കുക മാത്രമല്ല, അപകടത്തില്‍ പരിക്കേറ്റ കുടുംബത്തെ സഹായിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയാകുമ്പോഴേക്കും 400 രക്ത യൂണിറ്റുകളാണ് വിതരണം ചെയ്തത്.
അപകടത്തിന് ഇരയായവര്‍ക്ക് ആശ്വാസം പകരാന്‍ എങ്ങിനെയെല്ലാമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരിശ്രമിച്ചതെന്ന് ഒഡിഷയിലെ ആര്‍എസ്എസ് മീഡിയ മേധാവി റബി നാരായണ്‍ പാണ്ഡ പറയുന്നു. അപകടം നടന്ന ബാലസോര്‍ ജില്ലയില്‍ അസിമില ഗ്രാമത്തില്‍ ഒരു ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ശാഖാപ്രവര്‍ത്തകര്‍ വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടയുടന്‍ അപകടസ്ഥലത്ത് പാഞ്ഞെത്തി.
ആദ്യമെത്തിയത് ആര്‍എസ്എസുകാര്‍
വൈകുന്നേരം ഏഴ് മണിക്കാണ് അപകടം സംഭവിച്ചത്. ആര്‍എസ്എസ്പ്രവര്‍ത്തകരും പ്രദേശത്തെ സാധാരണക്കാരും അപകടസ്ഥലത്ത് ഉണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. 7.30 ഓടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അപകടത്തിപ്പെട്ടവരെ രക്ഷിക്കാന്‍ തുടങ്ങി. അപ്പോഴാണ് ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികളും അപകടസ്ഥലത്ത് എത്തിയത്.
സാധാരണ ലഭ്യമായ സാമഗ്രികളും മൊബൈല്‍ ടോര്‍ച്ചുകളും ധൈര്യവും ഉപയോിഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ആര്‍എസ്എസ് വോളണ്ടിയര്‍മാരും ഗ്രാമീണരും അവരുടെ കഴിവിന്റെ പരമാവധി യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സഹായിച്ചു. അപകടം കോച്ചുകളെ അപകടരമായ നിലയില്‍ ആക്കിയതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. രാത്രി ഒമ്പത് മണിയോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രാഥമിക തടസ്സങ്ങള്‍ ആര്‍എസ്എസുകാര്‍ നീക്കിക്കളഞ്ഞതിനാല്‍ ദുരന്ത നിവാരണ സേനയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. “ഞങ്ങളുടെ കയ്യിലെ പ്രധാനമായും ഉണ്ടായിരുന്നത് മൊബൈല്‍ ടോര്‍ച്ച് മാത്രമാണ്. പിന്നെ കൈകളും. ഇതുപയോഗിച്ച് പരമാവധി ഞങ്ങള്‍ അപകടം പറ്റിയവരുടെ അടുത്തെത്തി. “-ഒഡിഷയിലെ ആര്‍എസ്എസ് മീഡിയ മേധാവി റബി നാരായണ്‍ പാണ്ഡ പറയുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഒഡിഷ സര്‍ക്കാര്‍ പറഞ്ഞയച്ച ഏകദേശം 100 ആംബുലന്‍സുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആംബുലന്‍സ് ഡ്രൈവര്‍മാരും മുന്‍നിരപ്രവര്‍ത്തകരും നന്നേ ബുദ്ധിമുട്ടി. അതോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ പരിരക്ഷ നല്കുന്ന ജോലിയില്‍ വ്യാപൃതരായി. ഒപ്പം ശവശരീരങ്ങളും പരിക്കേറ്റ ആളുകളേയും ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ സഹായിക്കുകയും ചെയ്തു.
“മരിച്ചവരുടെ ജഡങ്ങളും പരിക്കേറ്റവരെയും തൊട്ടടുത്ത ആശുപത്രിയില്‍ എത്രയും വേഗം എത്തിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു. ആംബുലന്‍സ് എത്തുമ്പോഴേയ്ക്കും, ഞങ്ങളും സ്വകാര്യ വാഹനങ്ങളില്‍ പരമാവധി പേരെ ആശുപത്രികളില്‍ എത്തിച്ചു. “- റബി നാരായണ്‍ പാണ്ഡെ പറയുന്നു.
പരിക്കേറ്റവരെയും മരിച്ചവരെയും തിരിച്ചറിയാന്‍ സഹായിച്ചു
അടുത്ത ബഹളവും കുഴമറിച്ചിലും നടന്നത് ആശുപത്രിയിലായിരുന്നു. പരിക്കേറ്റവര്‍ ചികിത്സയ്ക്കായി നിലവിളിക്കുന്നു, രക്തത്തിനാണെങ്കില് വലിയ ക്ഷാമം…രക്ഷാപ്രവര്‍ത്തനത്തിന് വളരെ കുറച്ചുപേരെ ഉള്ളൂ എന്നത് സാഹചര്യം വഷളാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തി ആശുപത്രി സ്റ്റാഫുകളെ സഹായിക്കുകയും അപകടത്തിനിരയായവരുടെ കുടുംബങ്ങളെ സഹായിക്കുകയും ചെയ്തു.
ഫോമുകള്‍ പൂരിപ്പിക്കലായിരുന്നു അപകടത്തില്‍പ്പെട്ടവര്‍ അനുഭവിച്ച മറ്റൊരു തലവേദന. ഇതും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇടപെട്ട് പരിഹരിച്ചു. അതുപോലെ മരിച്ചവരെ തിരിച്ചറിയാനും കുടുംബക്കാരെ സഹായിച്ചു.
രക്തത്തിന് ക്ഷാമം
ആശുപത്രി നേരിട്ട വലിയൊരു പ്രശ്നം രക്തക്ഷാമമായിരുന്നു. രാത്രിയായപ്പോഴേക്കും സന്നദ്ധപ്രവര്‍ത്തകര്‍ 250 യൂണിറ്റ് രക്തമാണ് എത്തിച്ചത്. വാട്സാപ് ഗ്രൂപ്പുകളിലൂടെ സന്ദേശം പ്രചരിപ്പിച്ചതോടെ രക്തം നല്കാന് സന്നദ്ധരായി നിരവധി പേര് എത്തി. രണ്ടു മണിക്കൂറിനുള്ളില്‍ 2000 സന്നദ്ധ പ്രവര്‍ത്തകരാണ് രക്തം നല്കാന് എത്തിയത്.
അതുപോലെ പരിക്കേറ്റും മാനസികമായി തകര്‍ന്നു ഇരിക്കുന്ന യാത്രക്കാരെ സഹായിക്കാന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട മെഡിക്കല്‍ പ്രൊഫഷണലുകളെയും എത്തിച്ചു.
ശുദ്ധജലവിതരണം
ശുദ്ധജല വിതരണവും നല്ല രീതിയില്‍ നടത്താനായി. തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റവര്‍ക്കും ധാരാളം വെള്ളമുണ്ടായിരുന്നു. പിന്നീട് വെള്ളക്ഷാമമുണ്ടെന്ന് അറിയിച്ചതോടെ രണ്ടു മണിക്കൂറിനകം ആവശ്യത്തിലധികം കുടിവെള്ളം എത്തിച്ചേര്‍ന്നു. പൊള്ളുന്ന ചൂടില്‍ അത് അനുഗ്രഹമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: