സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ സിംഗിള്‍സില്‍ പ്രിയാന്‍ഷു രജാവത്തും കിഡംബി ശ്രീകാന്തും പുരുഷ ഡബിള്‍സില്‍ എം.ആര്. അര്ജുന്-ധ്രുവ് കപിലയും സിംഗപ്പൂര്‍ ഓപ്പണില്‍ നിന്ന് പുറത്തായി.
പ്രിയാന്‍ഷു ജപ്പാന്റെ കൊടൈ നരോക്കയോട് 21-17, 21-16 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. അര്ജുന്-ധ്രുവ് സഖ്യം ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍-ഷോണ്‍ വെന്‍ഡിയോട് 21-15, 21-19 എന്ന സ്കോറിനാണ് തോല്‍വി ഏറ്റുവാങ്ങിയത്.
ശ്രീകാന്ത് ലോക 42ാം നമ്പര്‍ താരം ചൈനീസ് തായ്പേയുടെ ചിയാ ഹാവോ ലീയോട് പരാജയപ്പെട്ടു.സ്കോര്‍ 15-21, 19-21.
പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, പുരുഷ ഡബിള്‍സില്‍ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി, വനിതാ ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: